15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി നിലനില്‍ക്കില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. കേരള സര്‍വകലാശാലയിലെ വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച് കമിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെനറ്റ് അംഗങ്ങള്‍ ഇതില്‍ തീരുമാനമെടുക്കാതെ വിട്ടുനിന്നു. ഇതോടെയായിരുന്നു ഗവര്‍ണര്‍ സെനറ്റ് അംഗങ്ങളെ പുറത്താക്കിയത്. തുടര്‍ന്ന് 17 സെനറ്റ് അംഗങ്ങള്‍ ഹൈകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു.
ചാന്‍സലറായ തനിക്കെതിരെ പ്രവര്‍ത്തിക്കുകയും നിഴല്‍ യുദ്ധം നടത്തുകയുമാണ് ഒരു കൂട്ടം സെനറ്റ് അംഗങ്ങള്‍ എന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.
91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.വിപി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്നവര്‍ക്കെതിരെയായിരുന്നു ഗവര്‍ണറുടെ നടപടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരില്‍ രണ്ടു പേര്‍ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത നാലു വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.
Keywords: HC revoke Kerala University senate members expel order, Kochi, News, High Court of Kerala, Governor, Controversy, University, Kerala.