Assam CM | 'അസമില്‍ 600 മദ്രസകള്‍ അടച്ചു', ബാക്കിയുള്ളവയും അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ; 'ഞാന്‍ ഒരു ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരാളെയാണ് രാജ്യത്തിന് ആവശ്യം'; വീഡിയോ

 


ബെംഗ്‌ളുറു: (www.kvartha.com) സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിനകം 600 മദ്രസകള്‍ പൂട്ടിയതായും അദ്ദേഹം പറഞ്ഞു. 'ബംഗ്ലാദേശില്‍ നിന്നുള്ള ആളുകള്‍ അസമിലെത്തി നമ്മുടെ സംസ്‌കാരത്തിന് ഭീഷണി സൃഷ്ടിക്കുന്നു. ഞാന്‍ 600 മദ്രസകള്‍ പൂട്ടിയിട്ടുണ്ട്. നമുക്ക് മദ്രസകള്‍ അല്ല ആവശ്യം. മദ്രസകള്‍ക്കു പകരം കൂടുതല്‍ സ്‌കൂളുകളും കോളജുകളും യൂനിവേഴ്‌സിറ്റികളുമാണ് വേണ്ടത്', ഹിമന്ത ബിശ്വ ശര്‍മ്മയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ ബെല്‍ഗാവിയിലെ ശിവാജി മഹാരാജ് ഗാര്‍ഡനില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
           
Assam CM | 'അസമില്‍ 600 മദ്രസകള്‍ അടച്ചു', ബാക്കിയുള്ളവയും അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ; 'ഞാന്‍ ഒരു ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരാളെയാണ് രാജ്യത്തിന് ആവശ്യം'; വീഡിയോ

നമ്മുടെ രാജ്യത്ത് മുസ്ലീം, ക്രിസ്ത്യന്‍ എന്ന് അഭിമാനത്തോടെ പറയുന്ന ധാരാളം ആളുകള്‍ ഉണ്ട്, എനിക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല, പക്ഷേ ഞാന്‍ ഒരു ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ഒരാളെ നമുക്ക് ആവശ്യമാണ്. അങ്ങനെയുള്ള ഒരാളെയാണ് ഇന്ത്യക്ക് ഇന്ന് ആവശ്യമെന്നും കോണ്‍ഗ്രസ് ഇന്നത്തെ പുതിയ മുഗളന്മാരാണെന്നും അവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഔറംഗസീബ് ഇന്‍ഡ്യയൊട്ടാകെ ഭരിച്ചിരുന്നെന്ന് കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ തെറ്റായി ചിത്രീകരിച്ചു. എന്നാല്‍ ഇന്ന് നമുക്ക് ചരിത്രം പുനരാലേഖനം ചെയ്യേണ്ടതുണ്ട്. മുഗള്‍ ഭരണാധികാരിയേക്കാള്‍ 100 മടങ്ങ് ശക്തനായിരുന്നു ശിവാജി മഹാരാജ് എന്ന് നമ്മള്‍ പറയണം. ഇന്‍ഡ്യന്‍ ചരിത്രം ഔറംഗസേബ് നിര്‍വചിച്ചതല്ല. അത് ബാബറിന്റേതല്ല. ശിവാജി, ഗുരു ഗോവിന്ദ് സിംഗ് തുടങ്ങിയ നേതാക്കളുടേതാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Assam, Political-News, Politics, Political Party, BJP, Religion, Controversy, Viral, Education, Muslims, Chief Minister, Himanta Biswa Sarma, Have Closed 600 Madrasas in Assam, Intend to Close Them All: Himanta Biswa Sarma.
< !- START disable copy paste --
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia