തന്റെ കുഞ്ഞുങ്ങള്‍ക്ക് ഇനിമുതല്‍ ടിക് ടോക് ഉപയോഗിക്കാനാകില്ലെന്നതാണ് തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്നത്. സര്‍കാര്‍ ഫോണുകളിലെ വിവരങ്ങള്‍ ചൈനീസ് സര്‍കാറിന് ലഭ്യമാകും എന്നതാണ് പ്രധാന പ്രശ്‌നം. കൂടാതെ, എന്റെ വ്യക്തിഗത സന്തോഷമെന്തെന്നാല്‍, എന്റെ കുട്ടികള്‍ക്ക് ഇനി ടിക് ടോക് ഉപയോഗിക്കാനാകില്ല എന്നും ട്രൂഡോ പറഞ്ഞു. 51 കാരനായ ജസ്റ്റിന്‍ ട്രൂഡോക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇതില്‍ രണ്ടുപേര്‍ കൗമാരക്കാരാണ്.
ഒടാവയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് കനേഡിയന്‍ പ്രസിഡന്റിന്റെ പരാമര്‍ശം. ടിക് ടോക് സംബന്ധിച്ച നമ്മുടെ ആശങ്ക സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Happy 'My Kids Can't Use' It Anymore: Justin Trudeau On TikTok Ban In Canada, Canada, News, Children, Press meet, World, Prime Minister.