കണ്ണൂര്‍: (www.kvartha.com) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്നും 52 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്ന് 6E 1716 ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 52 ലക്ഷം രൂപ വിലമതിക്കുന്ന 932 ഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ആശിഖിക്കാണ് ശരീരത്തില്‍ ഒളിപ്പിച്ച 1016 ഗ്രാം വരുന്ന നാല് സ്വര്‍ണ മിശ്രിത ഗുളികയുമായി പിടിയിലായതെന്നും ഇതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചപ്പോഴാണ് 24 കാരറ്റ് 932 ഗ്രാം സ്വര്‍ണം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.
പരുങ്ങല്‍ കണ്ട് സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ സ്വര്‍ണം കടത്തിയത് സമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം. ഡെപ്യൂടി കമീഷനര്‍ സി വി ജയകാന്ത്, സുപ്രണ്ടുമാരായ അസീബ്, ജിനേഷ് കെ, ഇന്‍സ്‌പെക്ടര്‍മാരായ സദീപ് കുമാര്‍, നിഖില്‍ കെ ആര്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു
Keywords: News,Kerala,State,Kannur,Local-News,Case,Accused,Gold,Smuggling,Seized,Police, Half crore worth of gold seized at Kannur airport