Follow KVARTHA on Google news Follow Us!
ad

Suicide | 'കാമുകന്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു'


ഗുരുഗ്രാം: (www.kvartha.com) കാമുകന്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തതായി പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലി ചെയ്തുവരികയായിരുന്ന 30 കാരിയായ മഞ്ജു എന്ന യുവതിയാണ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്നാണ് റിപോര്‍ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഞായറാഴ്ചയാണ് പരിസരവാസികളെ നടുക്കിയ സംഭവം. വാടകവീട്ടിലെ മുറിക്കുള്ളില്‍ കയറിയ യുവതി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ചികിത്സയിലായിരുന്ന മഞ്ജു  ചൊവ്വാഴ്ചയാണ് മരിച്ചത്.

സെക്ടര്‍ 37 ഏരിയയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന മഞ്ജുവിന്റെ കാമുകന്‍ ബാബു ലാല്‍ ഞായറാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് യുവതിയുടെ ആത്മഹത്യയെന്ന് സെക്ടര്‍ 37 പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനിത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

തീപ്പൊള്ളലേറ്റ യുവതിയെ ആദ്യം പ്രദേശത്തെ സിവില്‍ ആശുപത്രിയിലേക്കും പിന്നീട് ആരോഗ്യനില വഷളായതോടെ ഡെല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

News, National, India, Crime, Suicide, Local-News, Police, Love, Gurugram: Upset Over Lover’s Suicide, Woman Sets Herself On Fire, Dies.


ബിഹാര്‍ സ്വദേശിയായ യുവതി ഏറെ നാളായി  ഗുരുഗ്രാമിലെ ഒരു കംപനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. യുവതി താമസിക്കുന്നതിനടുത്ത് പലചരക്ക് കട നടത്തുകയായിരുന്നു ബാബുലാല്‍. വിവാഹിതനായ ബാബുലാലുമായി യുവതി പ്രണയത്തിലായിരുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ഞായറാഴ്ച ബാബുലാല്‍ നാടന്‍ തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ഈ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ യുവതിയും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ഇരുവരുടെയും പക്കല്‍ നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇരുവരുടെയും മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords: News, National, India, Crime, Suicide, Local-News, Police, Love, Gurugram: Upset Over Lover’s Suicide, Woman Sets Herself On Fire, Dies.

Post a Comment