Follow KVARTHA on Google news Follow Us!
ad

Shot | കാര്‍ പാര്‍ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; ഹരിയാനയില്‍ സിവില്‍ എന്‍ജിനീയറായ യുവാവിന് വെടിയേറ്റു; 10 പേര്‍ക്കെതിരെ പൊലീസ് കേസ്

Gurugram Civil Engineer Shot Over Parking Row, Case Filed Against 10: Cops#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഗുരുഗ്രാം: (www.kvartha.com) ഹരിയാനയില്‍ കഫേയ്ക്ക് മുന്നില്‍ കാര്‍ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സിവില്‍ എന്‍ജിനീയര്‍ക്ക് വെടിയേറ്റു. ഗൗതം ഖതാന എന്ന യുവാവിനാണ് വെടിയേറ്റത്. സംഭവത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഗുരുഗ്രാമിലെ സോഗ്‌ന മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് സോഹ്ന മേഖലയിലെ ഒരു കഫേയ്ക്ക് മുന്നില്‍ വെച്ചാണ് വെടിവെപ്പ് നടന്നത്. 

പൊലീസ് പറയുന്നത് ഇങ്ങനെ: അക്രമി സംഘത്തിലുള്ളവരെല്ലാം മദ്യ ലഹരിയിലായിരുന്നു. കഫേയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന 10-ലധികം ആളുകള്‍ അടുത്തുവരികയും കാര്‍ പാര്‍ക് ചെയ്തതിനെ ചൊല്ലി വഴക്കിട്ടുവെന്നും ഇതിനിടെ പ്രകോപിതരായ സംഘത്തിലെ രണ്ടുപേര്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ഗൗതം ഖതാനയുടെ പരാതിയില്‍ പറയുന്നു.
News,National,India,Crime,Shot,Case,Car,Local-News,Police, Gurugram Civil Engineer Shot Over Parking Row, Case Filed Against 10: Cops



ഇത് ഞങ്ങളുടെ വാഹനം മാത്രം പാര്‍ക് ചെയ്യാനുള്ള സ്ഥലമാണെന്ന് പറഞ്ഞ് സംഘം അസഭ്യം പറഞ്ഞതായും രണ്ടു പേരുടെ കയ്യില്‍ തോക്കുകളുണ്ടായിരുന്നുവെന്നും ഗൗതം ഖതാന മൊഴി നല്‍കി. വെടിവെപ്പിന് ശേഷം അക്രമി സംഘം കാറിന് കേടുപാടുകള്‍ വരുത്തുകയും കഫേയില്‍ കയറി പണം തട്ടിയെടുത്തതായും പരാതിക്കാരന്‍ ആരോപിച്ചു. 

അതേസമയം വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം വാഹനങ്ങളില്‍ രക്ഷപ്പെട്ടു. പരിശോധനയില്‍ പ്രദേശത്ത് നിന്നും രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്‍ജിനീയറുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും കഫേയ്ക്ക് മുന്നിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Keywords: News,National,India,Crime,Shot,Case,Car,Local-News,Police, Gurugram Civil Engineer Shot Over Parking Row, Case Filed Against 10: Cops

Post a Comment