Fined | 'നരേന്ദ്ര മോദിയുടെ ചിത്രം വലിച്ചുകീറി'; 2017 ലെ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ!

 



ന്യൂഡെല്‍ഹി: (www.kvartha.com) 2017ല്‍ മോദിയുടെ ചിത്രം കീറിയെറിഞ്ഞെന്ന കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. ഗുജറാതിലെ നവസാരിയിലെ കോടതിയാണ് കോണ്‍ഗ്രസ് എംഎല്‍എ അനന്ത് പട്ടേലിന് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ ഏഴുദിവസം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 

2017 ലെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചേംബറില്‍ കയറി നരേന്ദ്ര മോദിയുടെ ഛായാചിത്രം വലിച്ചുകീറിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയായി 99 രൂപ പിഴയടക്കാന്‍ ഉത്തരവിടുകയായിരുന്നു.

അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി എ ധദാലിന്റെ ബെഞ്ചാണ്, വാംസദായി സീറ്റില്‍ നിന്നുള്ള എംഎല്‍എ അനന്ത് പട്ടേലിനെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 447-ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പട്ടേലടക്കം കേസിലെ മൂന്ന് പ്രതികള്‍ ക്രിമിനല്‍ അതിക്രമത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 99 രൂപ പിഴയായി കെട്ടിവയ്ക്കാന്‍ ഉത്തരവിട്ടു. 

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനിടെ നവസാരി അഗ്രികള്‍ചറല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ഓഫീസില്‍ കയറി മോശമായി പെരുമാറുകയും വിസിയുടെ മേശപ്പുറത്ത് വച്ചിരുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രം കീറുകയും ചെയ്തുവെന്നാണ് അനന്ത് പട്ടേലടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണം. പട്ടേലിനും യൂത് കോണ്‍ഗ്രസ് അംഗങ്ങളുള്‍പെടെ മറ്റ് ആറുപേര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 143, 353, 427, 447, 504 എന്നിവ പ്രകാരമാണ് ജലാല്‍പൂര്‍ പൊലീസ് കേസെടുത്തിരുന്നത്.

Fined | 'നരേന്ദ്ര മോദിയുടെ ചിത്രം വലിച്ചുകീറി'; 2017 ലെ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ!


അതേസമയം, രാഷ്ട്രീയ വിദ്വേഷമാണ് കേസിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. വാംസദായി മണ്ഡലത്തിലെ എംഎല്‍എയാണ് ആനന്ദ് പട്ടേല്‍. ഗുജറാത്തിലെ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരണാണെന്നുള്ള വിധി വന്നതിനെ പിന്നാലെയാണ് കോണ്‍ഗ്രസിന് മറ്റൊരു കോടതി വിധി കൂടെ തിരിച്ചടിയായി മാറുന്നത്. 

രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ടികള്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

Keywords:  News, National, India, New Delhi, Case, MLA, Fine, Court, Top-Headlines, Congress, BJP, Politics, Political party, Gujarat Congress MLA Fined ₹ 99 For Tearing PM's Photo During Protest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia