SWISS-TOWER 24/07/2023

Assaulted | പട്ടാപ്പകല്‍ നഗരത്തില്‍ വനിതാ ബൈക് റൈഡര്‍മാരെ കയ്യേറ്റം ചെയ്ത് യുവാവും അച്ഛനും; പരാതി നല്‍കി; ദൃശ്യങ്ങള്‍ പുറത്ത്

 




ബെംഗ്‌ളൂറു: (www.kvartha.com) നഗരത്തില്‍ ബൈക് യാത്രികരായ സ്ത്രീകളെ പട്ടാപ്പകല്‍ യുവാവും അച്ഛനും കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. ഞായറാഴ്ച നൈസ് റോഡില്‍ ബനാര്‍കടയിലാണ് സംഭവം അരങ്ങേറിയത്. തങ്ങളുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറിയെന്നാരോപിച്ചാണ് ആക്രമണമെന്നും സംഭവം ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും ഏഴ് മണിക്കൂറിന് ശേഷമാണ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തതെന്നും യുവതികള്‍ ആരോപിച്ചു. 
Aster mims 04/11/2022

ബൈക് റാലിക്കുശേഷം തമിഴ്‌നാട് സ്വദേശികളായ പ്രിയങ്ക, ഷാരോണ്‍ എന്നിവര്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വെള്ളം കുടിക്കുന്നതിനായി നൈസ് റോഡില്‍ ബനാര്‍കടയെന്ന സ്ഥലത്ത് വാഹനം നിര്‍ത്തിയപ്പോള്‍ റോഡിന്റെ എതിര്‍വശത്തുള്ള വീട്ടിലെ മുതിര്‍ന്നയാള്‍ ഇരുവരെയും ഉച്ചത്തില്‍ ചീത്തപറഞ്ഞുവെന്നും ഇയാളുടെ മകന്‍ തിരക്കേറിയ റോഡ് മുറിച്ചുകടന്ന് ഇരുവര്‍ക്കും അടുത്തെത്തി ഉടന്‍ പോകാന്‍ ആവശ്യപ്പെട്ടുവെന്നും റോഡില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ ബൈകുകളിലൊന്നിന്റെ ചാവി തട്ടിയെടുത്ത് വീട്ടിലേക്ക് രക്ഷപ്പെട്ടതായും പരാതിയില്‍ പറയുന്നു.

Assaulted | പട്ടാപ്പകല്‍ നഗരത്തില്‍ വനിതാ ബൈക് റൈഡര്‍മാരെ കയ്യേറ്റം ചെയ്ത് യുവാവും അച്ഛനും; പരാതി നല്‍കി; ദൃശ്യങ്ങള്‍ പുറത്ത്


മുക്കാല്‍ മണിക്കൂറിനുശേഷം യുവാവ് കയ്യില്‍ വടിയുമായി വീണ്ടുമെത്തിയെന്നും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഇതിനിടെ ഇതുവഴി കടന്നുപോയ കാര്‍ യാത്രക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ബൈകിന്റെ ചാവി ഇയാള്‍ തിരികെ നല്‍കിയതെന്നും യുവതികള്‍ പറഞ്ഞു.   

സ്റ്റേഷനിലെത്തി വിവരം അറിയിച്ചെങ്കിലും ഏഴ് മണിക്കൂറിന് ശേഷമാണ് കാനനകുണ്ടെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തതെന്ന് യുവതികള്‍ ആരോപിച്ചു.

അതേസമയം, വിഷയത്തില്‍ മഞ്ജുനാഥ് എന്നയാള്‍ക്കെതിരെ ആക്രമിക്കല്‍, ഗൂഡാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

Keywords:  News,National,India,Bangalore,Assault,attack,Women,Allegation,Complaint,Video,police-station,Police,Crime, Group Of Women Bikers Allegedly Assaulted By Man & Son In Bengaluru; Complaint Lodged
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia