SWISS-TOWER 24/07/2023

Minister | ഇടുക്കി മെഡികല്‍ കോളജ് വികസനത്തിന് 3.41 കോടി അനുവദിച്ചതായി വീണാ ജോര്‍ജ്; ഹൈറേന്‍ജില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കാന്‍ സര്‍കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഇടുക്കി മെഡികല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ മെഡികല്‍ ഉപകരണങ്ങളും സാമഗ്രികളും വാങ്ങാനായാണ് തുക അനുവദിച്ചത്. ഹൈറേന്‍ജില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കാനായി സര്‍കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Aster mims 04/11/2022

Minister | ഇടുക്കി മെഡികല്‍ കോളജ് വികസനത്തിന് 3.41 കോടി അനുവദിച്ചതായി വീണാ ജോര്‍ജ്; ഹൈറേന്‍ജില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കാന്‍ സര്‍കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി

സമയബന്ധിതമായി ഇടുക്കി മെഡികല്‍ കോളജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് മികച്ച സൗകര്യങ്ങളൊക്കാനായി നിരവധി തവണ പ്രത്യേക യോഗം ചേര്‍ന്ന് ഈ തുക അനുവദിച്ചത്. മറ്റ് മെഡികല്‍ കോളജുകള്‍ പോലെ ഇടുക്കി മെഡികല്‍ കോളജിനേയും ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പതോളജി വിഭാഗത്തില്‍ 60 ബൈനോകുലര്‍ മൈക്രോസ്‌കോപ്, ആടോമെറ്റിക് പ്രോസസര്‍, റോടറി മൈക്രോടോം, ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ് ക്ലിനികല്‍, ഒഫ്താല്‍ മോസ്‌കോപ് മൈക്രോബയോളജി വിഭാഗത്തില്‍ 50 എല്‍ഇഡി ബൈനോകുലര്‍ മൈക്രോസ് കോപ്, മാനിക്യുനികള്‍, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ മുതിര്‍ന്നവരുടേയും കുട്ടികളുടേയും വെയിറ്റിംഗ് മെഷീന്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, 60 ഹീമോഗ്ലോബിനോമീറ്റര്‍, മോഡ്യുലാര്‍ ലാബ്, മൈക്രോബയോളജി, ഫാര്‍മകോളജി വിഭാഗങ്ങളില്‍ ആവശ്യമായ മെഡികല്‍ സാമഗ്രികള്‍ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. ഇതുകൂടാതെ വിവിധ വിഭാഗങ്ങള്‍ക്കും ഹോസ്റ്റലിനും ആവശ്യമായ ഫര്‍ണിചറുകള്‍ക്കും തുകഅനുവദിച്ചു.

Keywords: Govt allocated 3.41 crores for development of Idukki Medical College; Says Minister Veena George, Thiruvananthapuram, News, Health, Health Minister, Health and Fitness, Kerala, Medical College.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia