Governor | സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ ഒപ്പിടാനുള്ള ബിലുകളില്‍ ഉടന്‍ തീരുമാനമെന്ന് ഗവര്‍ണര്‍
Mar 22, 2023, 18:26 IST
ന്യൂഡെല്‍ഹി: (www.kvartha.com) സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ ഇനി ഒപ്പിടാനുള്ള ബിലുകളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് സര്‍കാറുകളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന സര്‍കാര്‍ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു ഗവര്‍ണര്‍.
സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബിലുകളില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. വഖഫ് ബിലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള ബിലിലുമാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. എന്നാല്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഉള്‍പ്പെടെ വിവാദമായ ആറ് ബിലുകളില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.
ചാന്‍സലര്‍ ബിലും ലോകായുക്താ ബിലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബിലുകളിലാണ് ഇനി അനുമതി കാത്തിരിക്കുന്നത്. ഇവയില്‍ രണ്ട് ബിലിലാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. വിവാദ ബിലുകള്‍ രാഷ്ട്രപതിക്ക് വിടാനുള്ള സാധ്യതയുമുണ്ട്. ഡെല്‍ഹിയിലുള്ള ഗവര്‍ണര്‍ മാര്‍ച് 25 നാണ് കേരളത്തില്‍ തിരിച്ചെത്തുക. വന്ന ഉടന്‍ തന്നെ നടപടി ക്രമങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: Governor Arif Mohammed Khan says will soon decide on the bills to be signed, New Delhi, News, Politics, Governor, Controversy, Media, National.
ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് സര്‍കാറുകളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന സര്‍കാര്‍ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു ഗവര്‍ണര്‍.
ചാന്‍സലര്‍ ബിലും ലോകായുക്താ ബിലുമടക്കം സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബിലുകളിലാണ് ഇനി അനുമതി കാത്തിരിക്കുന്നത്. ഇവയില്‍ രണ്ട് ബിലിലാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. വിവാദ ബിലുകള്‍ രാഷ്ട്രപതിക്ക് വിടാനുള്ള സാധ്യതയുമുണ്ട്. ഡെല്‍ഹിയിലുള്ള ഗവര്‍ണര്‍ മാര്‍ച് 25 നാണ് കേരളത്തില്‍ തിരിച്ചെത്തുക. വന്ന ഉടന്‍ തന്നെ നടപടി ക്രമങ്ങളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: Governor Arif Mohammed Khan says will soon decide on the bills to be signed, New Delhi, News, Politics, Governor, Controversy, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.