Follow KVARTHA on Google news Follow Us!
ad

Guarantee | കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍കാര്‍ ഗാരന്റി അനുവദിക്കും

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Cabinet,Loan,Kerala,
തിരുവനന്തപുരം: (www.kvartha.com) കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍കാര്‍ ഗാരന്റി അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 4200 കോടി രൂപ 12-01-23 വരെ കംപനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകള്‍ക്കും ശേഷിക്കുന്ന 1,800 കോടി രൂപ കംപനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗാരന്റിയുമാണ്.

Government guarantee of Rs 6000 crore to Kerala Social Security Pension Limited, Thiruvananthapuram, News, Politics, Cabinet, Loan, Kerala

തസ്തിക

നിലമ്പൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവില്‍ അനുവദിച്ച എട്ട് തസ്തികകള്‍ക്ക് പുറമെ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്തികകൂടി സൃഷ്ടിക്കുന്നതിന് ഭരണാനുമതി നല്‍കി.

കരാര്‍ പുതുക്കും


സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ സേവന കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മത്സരാധിഷ്ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കംപനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു.

പുനര്‍നാമകരണം

കെ ഫോണ്‍ ലിമിറ്റഡിലെ എക്‌സിക്യൂടീവ് ഡയറക്ടര്‍ തസ്തിക ചീഫ് ടെക്‌നോളജി ഓഫീസര്‍ (സിറ്റിഒ) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.

പുനര്‍നിയമനം

കേരള ലോകായുക്തയിലെ സ്‌പെഷ്യല്‍ ഗവ.പ്ലീഡറായ പാതിരിപ്പള്ളി എസ് കൃഷ്ണകുമാരിയുടെ സേവനകാലം അവസാനിക്കുന്ന മുറയ്ക്ക് 29-04-2023 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കും.

Keywords: Government guarantee of Rs 6000 crore to Kerala Social Security Pension Limited, Thiruvananthapuram, News, Politics, Cabinet, Loan, Kerala.

Post a Comment