Google bans | 'ഉപയോക്താക്കളിൽ ചാരപ്പണി'; ചൈനീസ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

 


വാഷിംഗ്ടൺ:(www.kvartha.com) ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ പിൻഡുവോഡുവോ വികസിപ്പിച്ചെടുത്ത നിരവധി ആപ്പുകള്‍ ഗൂഗിള്‍ നിരോധിച്ചു. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനമെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ അവ നീക്കാൻ ആവശ്യപ്പെട്ട് ഗൂഗിള്‍ അറിയിപ്പ് അയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Google bans | 'ഉപയോക്താക്കളിൽ ചാരപ്പണി'; ചൈനീസ് ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

പിൻഡുവോഡുവോ ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിര്‍മ്മിക്കുന്നുവെന്ന് സൈബർ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ആപ്പിനുള്ളിൽ മാൽവെയർ കണ്ടെതിയതിനെത്തുടർന്നാണു വിലക്കെന്നാണ് റിപ്പോർട്ട്.

നിസാരവിലയ്ക്ക് സാധനങ്ങൾ വിറ്റഴിച്ച് ശ്രദ്ധ നേടിയ പിൻഡുവോഡുവോ ഇന്ത്യയിൽ ലഭ്യമല്ല. അതേസമയം, ആപ്പിന്റെ 91% ശതമാനം ഉപയോക്താക്കളും ഉളള ചൈനയിൽ പ്ലേസ്റ്റോർ ഇല്ലെന്നിരിക്കെ ഗൂഗിളിന്റെ വിലക്ക് ആപ്പിന്റെ മൂന്ന് ശതമാനം ഉപയോക്താക്കളുള്ള യുഎസ് വിപണിയെയാണ് കാര്യമായി ബാധിക്കുക. ജപ്പാൻ, തയ്‌വാൻ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലും പിൻഡുവോഡുവോ സേവനമുണ്ടെങ്കിലും ഓൺലൈൻ വിപണിയിൽ കാര്യമായ സ്വാധീനമില്ല. ആപ്പിൾ ആപ്പ്സ്റ്റോർ പിൻഡുവോഡുവോയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല.

Keywords: Washington, Google, Ban, China, Media, Report, Apple, World, News, Top-Headlines, National, Security, Mobile Phone, Application, Technology, Advertisement, Chinese, Top headlines,  Google bans chines app that allegadly spied on users.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia