Keywords: Gold seized at Karipur airport, Kozhikode, News, Seized, Customs, Gold, Kerala.
Seized | കരിപ്പൂര്‍ വിമാനത്താവളത്തില്‍ കടത്തിക്കൊണ്ടുവന്ന 3 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി; കടത്താന്‍ ശ്രമിച്ചത് സ്വര്‍ണമിശ്രിതം കാപ്‌സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച്
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Seized,Customs,Gold,Kerala,
കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണമിശ്രിതം കാപ്‌സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി ജിദ്ദയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശികളായ രണ്ടു പേരില്‍നിന്നുമാണ് ഒരു കോടി രൂപയോളം വിലവരുന്ന രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
രാവിലെ റിയാദില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിയായ മറ്റൊരാളില്‍നിന്ന് 1167 ഗ്രാം സ്വര്‍ണവും പിടികൂടി. കസ്റ്റംസ് ഡപ്യൂടി കമിഷണര്‍ ജെ ആനന്ദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Keywords: Gold seized at Karipur airport, Kozhikode, News, Seized, Customs, Gold, Kerala.
Keywords: Gold seized at Karipur airport, Kozhikode, News, Seized, Customs, Gold, Kerala.