കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും ലക്ഷങ്ങളുടെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നുമെത്തിയ കോഴിക്കോട് വില്യാപ്പള്ളി സ്വദേശി കുന്നത്ത് ശംസീറില്‍ നിന്നുമാണ് സോക് സില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ വിപണിയില്‍ 46,24,125 ലക്ഷം രൂപ വിലവരുന്ന 825 ഗ്രാം സ്വര്‍ണം പിടികൂടിയത്.
പരിശോധനയില്‍ അസി.കമീഷണര്‍ ഇവി ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ഗീതാകുമാരി, ഇന്‍സ്പെക്ടര്‍മാരായ രാംലാല്‍, നിവേദിത, സിലീഷ്, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ്, സ്റ്റാഫ് അംഗങ്ങളായ ഹരീഷ്, ശിശിര എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിയില്‍ നിന്നും അന്‍പതുലക്ഷത്തിന്റെ സ്വര്‍ണവും ഗള്‍ഫില്‍ നിന്നുമെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒന്നേകാല്‍ കോടി രൂപ വിലമതിപ്പുളള സ്വര്‍ണക്കട്ടികളും പിടികൂടിയിരുന്നു.
Keywords:
Gold seized again from Kannur airport, Kannur, News, Kannur Airport, Passenger, Gold, Kerala.