Follow KVARTHA on Google news Follow Us!
ad

Gold Price | ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കില്‍ വര്‍ധനവ്; സ്വര്‍ണവില പവന് 240 രൂപ കൂടി

Gold Price March 31 Kerala#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം മാറ്റമില്ലായിരുന്ന സ്വര്‍ണവിലയിലാണ് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വീണ്ടും ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണം, വെള്ളി നിരക്കുകള്‍.

വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44000 രൂപയിലുമാണ് വ്യാപാരം വെള്ളിയാഴ്ച നടക്കുന്നത്. 

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4570 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36560 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച വെള്ളി വിലയും വര്‍ധിച്ചു. 1 രൂപ കൂടി 77 രൂപയാണ് വെള്ളിയാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4545 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36360 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

വ്യാഴാഴ്ച വെള്ളി വിലയിലും മാറ്റമില്ലായിരുന്നു. 76 രൂപയായിരുന്നു വ്യാഴാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.

News, Kerala, State, Kochi, Gold, Gold Price, Business, Finance, Top-Headlines, Trending, Price, Gold Price March 31 Kerala


ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43760 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4545 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36360 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.

അതേസമയം, ബുധനാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ബുധനാഴ്ച 76 രൂപയായിരുന്നു വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.

Keywords: News, Kerala, State, Kochi, Gold, Gold Price, Business, Finance, Top-Headlines, Trending, Price, Gold Price March 31 Kerala

Post a Comment