Gold Price | സംസ്ഥാനത്ത് ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍ സ്വര്‍ണവില; 200 രൂപ കൂടി പവന് 43040

 




കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 

വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5380 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43040 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4455 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.

അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. 73 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

Gold Price | സംസ്ഥാനത്ത് ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍ സ്വര്‍ണവില; 200 രൂപ കൂടി പവന് 43040


വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5355 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42840 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4435 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35480 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

വ്യാഴാഴ്ച വെള്ളി വിലയും വര്‍ധിച്ചിരുന്നു. 1 രൂപ വര്‍ധിച്ച് 73 രൂപയായിരുന്നു വ്യാഴാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.

സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200രൂപയും കൂടിയതോടെ റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുതിക്കുകയാണ് ചെയ്തത്. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1929 ഡോളറും ഇന്‍ഡ്യന്‍ രൂപയുടെ വിനിമയ നിരക്ക് 82.49 ലുമാണ്. 

24ct തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 60 ലക്ഷം രൂപ കടന്നിട്ടുണ്ട്. യു.എസ് ലെ സിലിക്കണ്‍വാലി, സിഗ്‌നേച്ചര്‍, സില്‍വര്‍ ഗേറ്റ് ബാങ്ക് കളുടെ തകര്‍ച്ചയും, സ്വിസ് ബാങ്കിന്റെ തകര്‍ച്ചയിലേക്കെന്ന വാര്‍ത്തകളും സ്വര്‍ണ വില ഉയരാന്‍ കാരണമായി.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ക്രെഡിറ്റ് സ്വിസ് ബാങ്ക് ആയിരുന്നു 24ct സ്വര്‍ണ ബിസ്‌ക്കറ്റുകളില്‍ സ്വിസ് ലോഗോ പതിച്ചിരുന്നത്. അമേരിക്കയും, ചില യൂറോപ്യന്‍ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാര്‍ത്തകള്‍ സ്വര്‍ണവില വീണ്ടും ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.


Keywords:  News, Kerala, State, Kochi, Business, Finance, Top-Headlines, Trending, Gold, Gold Price, Gold Price March 17 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia