Gold | ആറക്ക എച്ച്‌യുഐഡി ഹാൾമാർക്കില്ലാത്ത സ്വർണാഭരണ വിൽപ്പന ഏപ്രിൽ 1 മുതൽ നിരോധിക്കും

 


ന്യൂഡെൽഹി: (www.kvartha.com) 2023 ഏപ്രിൽ ഒന്ന് മുതൽ എച്ച്‌യുഐഡി (HUID) ഉള്ള സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാൻ അനുവദിക്കൂ എന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
ആറക്ക കോഡ് ഇല്ലാതെ ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങളുടെ വിൽപ്പന അടുത്ത മാസം മുതൽ നിരോധിക്കും. ഗുണമേന്മ ഉറപ്പാക്കാനാണ് തീരുമാനമെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നടത്തി.

കേന്ദ്ര കാബിനറ്റ് മന്ത്രി പിയൂഷ് ഗോയലിന്റെ അധ്യക്ഷതയിൽ മാർച്ച് മൂന്നിന് നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. ഉപഭോക്തൃ താൽപ്പര്യം കണക്കിലെടുത്ത് മാർച്ച് 31 ന് ശേഷം എച്ച്‌യുഐഡി ഇല്ലാതെ ഹാൾമാർക്ക് ചെയ്ത സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്ന് ഉപഭോക്തൃകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി നിധി ഖരെ പറഞ്ഞു.

Gold | ആറക്ക എച്ച്‌യുഐഡി ഹാൾമാർക്കില്ലാത്ത സ്വർണാഭരണ വിൽപ്പന ഏപ്രിൽ 1 മുതൽ നിരോധിക്കും

ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണങ്ങളിലും അടയാളപ്പെടുത്തുന്ന ആറ് പ്രതീകങ്ങളുള്ള ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ അടയാളമാണ് എച്ച്‌യുഐഡി.

Keywords: New Delhi, Gold, Sales, Ban, Secretary, Ornaments, News, National, Food, Minister, Top-Headlines, HUID,   Gold jewellery sale without six-digit hallmark to be banned from next month.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia