Follow KVARTHA on Google news Follow Us!
ad

Remanded | കണ്ണൂരിലെ സ്വര്‍ണതട്ടിപ്പ് കേസ്; ഖൈറുന്നിസയ്ക്കെതിരെ 10 പരാതികള്‍ കൂടി, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Gold fraud case in Kannur; 10 more complaints against Khairunnisa, remanded to court, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചക്കരക്കല്‍: (www.kvartha.com) പവന് ബാങ്ക് നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖൈറുന്നിസയെ(41) തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.
      
Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Complaint, Gold fraud case in Kannur; 10 more complaints against Khairunnisa, remanded to court.

തളിപ്പറമ്പ് സ്വദേശിയുള്‍പ്പെടെ പത്തുപേരാണ് പരാതി നല്‍കിയത്. ഇതോടെ കോടികളുടെ തട്ടിപ്പ് ഇവര്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തളിപറമ്പ് സ്വദേശി രവീന്ദ്രനില്‍ നിന്നും ഇരുപതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയിട്ടുണ്ട്.

മാലൂര്‍ സ്വദേശിനി റബീനയുടെ 42ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍, ചക്കരക്കല്ലിലെ ലതികയുടെ പത്തുപവന്‍, വലിയന്നൂരിലെ ജ്വല്ലറി ജീവനക്കാരന്‍ റയീസിന്റെ മുപ്പതുലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും ഇവര്‍ തട്ടിയെടുത്തതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ചക്കരക്കല്‍ പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മുണ്ടേരി സ്വദേശിനി റഹീമയുടെ 24 പവന്‍ തട്ടിയെടുത്തെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഹയറുന്നിസയെ ചക്കരക്കല്‍ സിഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചതുകൊണ്ടു കാര്യമില്ലെന്നും തനിക്ക് കടമായി തന്നാല്‍ ഒരു പവന് ആയിരം രൂപ വെച്ചു തരാമെന്നും പറഞ്ഞാണ് ഇവര്‍ ആളുകളെ വലയിലാക്കിയിരുന്നത്.

വളരെ മനോഹരമായി ആളുകളെ സംസാരിച്ചു വലയില്‍ വീഴ്ത്തുന്ന ഖൈറുന്നിസ  പിന്നീട് മുങ്ങുകയാണ് പതിവ്. ഇവര്‍ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണ്. എന്നാല്‍ ഖൈറുന്നിസയുടെ വലയില്‍ വീണവരില്‍ കൂടുതല്‍ പ്രവാസികളുടെ ഭാര്യമാരാണെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. പലരും നാണക്കേടുഭയന്ന് പരാതി നല്‍കാന്‍ തയാറായിട്ടില്ല.

ഭര്‍ത്താക്കന്‍മാരറിയാതെയാണ് അധികവരുമാനത്തിനായി വീട്ടമ്മമാര്‍ ഖൈറുന്നിസയ്ക്കു രഹസ്യമായി സ്വര്‍ണാഭരണങ്ങള്‍ കൈമാറിയത്. കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ഖൈറുന്നിസ ഇതെവിടെയാണ് നിക്ഷേപിച്ചതെന്ന കാര്യം അന്വേഷിച്ചുവരികയാണ്. ഇവരുടെ പേരിലുളള ബാങ്ക് അകൗണ്ടുകള്‍ പരിശോധിക്കും. കണ്ണൂരിനെ ഞെട്ടിച്ച അര്‍ബന്‍നിധി നിക്ഷേപ തട്ടിപ്പിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് മറ്റൊരു തട്ടിപ്പുകൂടി പുറത്തുവരുന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Arrested, Complaint, Gold fraud case in Kannur; 10 more complaints against Khairunnisa, remanded to court.
< !- START disable copy paste -->

Post a Comment