മുംബൈ: (www.kvartha.com) ആണ്‍സുഹൃത്തിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ മുംബൈ വിരാറിലെ 22, 25 വയസുള്ള രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ മാര്‍ച് 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തെ പൊലീസ് പറയുന്നത്: പെണ്‍കുട്ടി (പ്രായം വെളിപ്പെടുത്തിയിട്ടില്ല) ആണ്‍സുഹൃത്തിനൊപ്പം നടക്കുന്നത് യുവാക്കള്‍ കാണുകയും ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവാവും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം മൂത്തതോടെ യുവാവ് ഒഴിഞ്ഞ ബീയര്‍ കുപ്പിയുമായി പ്രതികളെ ആക്രമിക്കുകയായിരുന്നു.
ഇതില്‍ പ്രകോപിതരായാണ് പ്രതികള്‍ യുവാവിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടത്. പിന്നീട് പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുശേഷം പൊലീസെത്തിയാണ് ആണ്‍സുഹൃത്തിനെ മോചിപ്പിച്ചത്. പെണ്‍കുട്ടിയുടെ പഴ്‌സ് പ്രതികള്‍ കത്തിച്ചതായും പൊലീസ് വ്യക്തമാക്കി.
Keywords: News, National, India, Mumbai, Molestation, Crime, Accused, Arrested, Local-News, Police, Girl Allegedly Molested, Boyfriend Tied To Tree In Maharashtra