Follow KVARTHA on Google news Follow Us!
ad

Arrested | പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്റെ സ്വര്‍ണാഭരണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നു; 4 പേര്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,palakkad,News,Robbery,Police,Arrested,CCTV,Kerala,
പാലക്കാട്: (www.kvartha.com) പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്റെ സ്വര്‍ണാഭരണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നുവെന്ന പരാതിയില്‍ നാലുപേര്‍ പിടിയില്‍. പാലക്കാട് കല്‍മണ്ഡപത്തിലാണ് സംഭവം. പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാര്‍, റോബിന്‍, പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

Four held for stealing gold and Cash, Palakkad, News, Robbery, Police, Arrested, CCTV, Kerala

കല്‍മണ്ഡപം പ്രതിഭാ നഗറില്‍ അന്‍സാരിയുടെ ഭാര്യ ശെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്റെ സ്വര്‍ണാഭരണവും ഒന്നര ലക്ഷം രൂപയും കവര്‍ന്ന് സ്ഥലം വിടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കവര്‍ച ചെയ്ത സ്വര്‍ണം 18,55,000/ രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണത്തിലൂടെയാണ് കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കസബ ഇന്‍സ്‌പെക്ടര്‍ രാജീവ് എന്‍എസ് അറിയിച്ചു.

Keywords: Four held for stealing gold and Cash, Palakkad, News, Robbery, Police, Arrested, CCTV, Kerala.

Post a Comment