Follow KVARTHA on Google news Follow Us!
ad

AM Ahmadi | ഇന്‍ഡ്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എ എം അഹ് മദി അന്തരിച്ചു

Former Chief Justice Of India AM Ahmadi Passes Away#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് അസീസ് മുശബ്ബര്‍ അഹ് മദി (91) (എ എം അഹ് മദി) അന്തരിച്ചു. രാവിലെയായിരുന്നു അന്ത്യം. ഇന്‍ഡ്യയുടെ 26 -ാംമത്തെ ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്ലീം ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം.

സുപ്രിംകോടതിയിലായിരുന്ന കാലത്ത് 232 വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയും 811 ബെഞ്ചുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ ചാന്‍സലറായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1932 മാര്‍ച് 25 ന് ഗുജറാതിലെ സൂറത്തിലായിരുന്നു എ എം അഹ് മദി ജനിച്ചത്. എല്‍ എല്‍ ബി പഠനത്തിന് ശേഷം 1954 ലാണ് അഭിഭാഷകനായി സേവനം ആരംഭിച്ചത്. 10 വര്‍ഷത്തിന് ശേഷം അഹ് മദാബാദിലെ സിറ്റി സിവില്‍ & സെഷന്‍സ് കോടതിയില്‍ ജഡ്ജിയായി നിയമിതനായി.

News,National,India,New Delhi,Justice,chief Justice,Death,Obituary, Judiciary,lawyer, Former Chief Justice Of India AM Ahmadi Passes Away


1976-ല്‍ ഗുജറാത് ഹൈകോടതിയായി ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. 1988-ല്‍ സുപ്രിംകോടതി ജഡ്ജിയായി എ എം അഹ് മദി നിയമിതനായി. തുടര്‍ന്ന് 1994 ഒക്ടോബര്‍ 25 മുതല്‍ 1997 മാര്‍ച് 24 ന് വിരമിക്കുന്നതുവരെ ഇന്‍ഡ്യയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.

1989-ല്‍ സുപ്രിംകോടതി നിയമസഹായ സമിതിയുടെ പ്രസിഡന്റായും 1990 മുതല്‍ 1994 വരെ ഇന്‍ഡ്യയില്‍ നിയമസഹായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കമിറ്റിയുടെ എക്‌സിക്യൂടീവ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

Keywords: News,National,India,New Delhi,Justice,chief Justice,Death,Obituary, Judiciary,lawyer, Former Chief Justice Of India AM Ahmadi Passes Away

Post a Comment