ഫെബ്രുവരി രണ്ടിനാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ദമ്പതികള്‍ മരിച്ചത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് കാറിന് തീപ്പിടിച്ചത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിന്‍ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പെടെ നാല് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടിരുന്നു.
എന്നാല്‍ കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് മരിച്ച റീഷയുടെ പിതാവ് കെകെ വിശ്വനാഥന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോടോര്‍ വാഹനവകുപ്പിന്റെ അന്വേഷണത്തില്‍ തീപ്പിടിത്തത്തിന് കാരണമായത് ഷോര്‍ട് സര്‍ക്യൂടാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിഗമനം തള്ളിളിക്കളഞ്ഞുകൊണ്ടാണ് തീപ്പിടിത്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത് കുപ്പികളിലായി ഡ്രൈവിങ് സീറ്റിനടിയില്‍ പെട്രോള്‍ നിറച്ചുവച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
Keywords: Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Blast, Fire, Report, Petrol, Investigates, Forensic report confirmed presence of petrol in car fire.
< !- START disable copy paste -->