SWISS-TOWER 24/07/2023

Complaint | ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ടല്‍ യാഥാര്‍ഥ്യമായി; പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഇനി നേരിട്ടറിയിക്കാന്‍ സാധിക്കും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ലോഞ്ച് ചെയ്തു. ഇനി മുതല്‍ ഈ പോര്‍ടലില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സാധിക്കും. ആ പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

എങ്ങനെ പരാതിപ്പെടണം?

ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ www(dot)eatright(dot)foodsafety(dot)kerala(dot)gov(dot)in/ എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

റിപോര്‍ട് കംപ്ലൈന്റ്, മൈ കംപ്ലൈന്റസ് എന്നീ രണ്ട് ഐകണുകള്‍ കാണാം.

ആദ്യമായി രെജിസ്റ്റര്‍ ചെയ്യണം. രെജിസ്റ്ററില്‍ ക്ലിക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി എടുക്കുക. തുടര്‍ന്ന് പേര്, ഒടിപി എന്നിവ നല്‍കുമ്പോള്‍ കംപ്ലൈന്റ് രെജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും.

Complaint | ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ടല്‍ യാഥാര്‍ഥ്യമായി; പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഇനി നേരിട്ടറിയിക്കാന്‍ സാധിക്കും

അതില്‍ ജില്ല, സര്‍കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊകേഷന്‍, ലാന്‍ഡ് മാര്‍ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് ഫോടോയും വീഡിയോയും അപ് ലോഡ് ചെയ്യണം. ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടെങ്കില്‍ നോ ഐകണ്‍ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.

ഹോം പേജിലെ മൈ കംപ്ലൈന്‍സിലൂടെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികളും അറിയാനാകും.

Keywords:  Food Safety Grievance Portal launched, Thiruvananthapuram, News, Complaint, Application, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia