രണ്ടാഴ്ചയോളം നീണ്ടുനിന്ന തീപ്പിടുത്തത്തിന്റെ പുകയൊഴിയും മുന്‍പെയാണ് വീണ്ടും അഗ്‌നിബാധ ഉണ്ടായിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍കാര്‍ സംവിധാനങ്ങള്‍ അതിജാഗ്രത പുലര്‍ത്തുകയാണ്. വീണ്ടും തീപ്പിടുത്തം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്ത് മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ഇത്തവണ തീ ഉടന്‍ നിയന്ത്രണ വിധേയമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
രണ്ട് മണിക്കൂര്‍ കൊണ്ട് തീയണക്കാന്‍ കഴിയുമെന്നാണ് അഗ്‌നിശമന സേന പറയുന്നത്. വീണ്ടും തീപ്പിടുത്തം ഉണ്ടായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപ്പിടുത്തം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും പ്രദേശവാസികള്‍ മാറി വന്നതേയുള്ളൂ.
റീജനല്‍ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. അഗ്‌നിരക്ഷാ സേനയുടെ അഞ്ച് യൂനിറ്റുകള്‍ സ്ഥലത്തുണ്ടെന്നും കലക്ടര്‍ അറിയിച്ചു. മാര്‍ച് ഒന്നിന് വൈകിട്ട് നാലേകാലിന് ആരംഭിച്ച തീപ്പിടുത്തം മാര്‍ച് 13ന് പൂര്‍ണമായും അണച്ചിരുന്നു. കൊച്ചിയേയും സമീപപ്രദേശങ്ങളെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. തീപ്പിടുത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തുകയും ചെയ്തു.
Keywords: Fire again at Brahmapuram Solid Waste Treatment Plant, Kochi, News, Fire, Natives, District Collector, Kerala.