ന്യൂഡെല്‍ഹി: (www.kvartha.com) ഗൗരി ഖാനെതിരെ വിശ്വാസ വഞ്ചനാക്കുറ്റത്തിന് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. മുംബൈ സ്വദേശിയായ ജസ്വന്ത് ഷാ നല്‍കിയ പരാതിയിലാണ് ശാരൂഖ് ഖാന്റെ ഭാര്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഗൗരി ഖാനും തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ലിമിറ്റഡിന്റെ സിഎംഡി അനില്‍ കുമാര്‍ തുള്‍സിയാനിയും ഡയറക്ടര്‍ മഹേഷ് തുള്‍സിയാനിയുമെതിരെയാണ് പരാതി. ലക്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി ഏരിയയില്‍ പരാതിക്കാരന്‍ ജസ്വന്ത് ഷാ നിക്ഷേപം നടത്തിയെന്നും എന്നാല്‍ 86 ലക്ഷം രൂപ നല്‍കിയിട്ടും ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം വിട്ടുനല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
ഗൗരി ഖാനെ സ്വാധീനിച്ചാണ് ഫ്ലാറ്റ് വാങ്ങിയതെന്നും പക്ഷേ ഗൗരി ഖാന്‍ വിശ്വാസ വഞ്ചന നടത്തി ഫ്ലാറ്റ് മറ്റൊരാള്‍ക്ക് കൈമാറിയെന്നും പരാതിക്കാരന്‍ പറഞ്ഞു. അക്കാലത്ത് ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപേഴ്‌സ് ഗ്രൂപില്‍ നിന്നാണ് അപാര്‍ട്‌മെന്റ് വാങ്ങിയതെന്നും പരാതിക്കാരന്‍ പറയുന്നു.
Keywords: News,National,New Delhi,Case,Police,Complaint, FIR filed against Shah Rukh's wife Gauri Khan in Lucknow over flat worth Rs 86 lakh