(www.kvartha.com) സംസ്ഥാനത്തെ നിർമ്മാണതൊഴിലാളി യൂണിയന്റെ ക്ഷേമത്തിന് വേണ്ടി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള കേരള സംസ്ഥാന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ വലിയ സാമ്പത്തിക പ്രതിസന്ധി മൂലം ഈ ക്ഷേമബോർഡിന്റെ പ്രവർത്തനം തന്നെ സ്തംഭനത്തിലാണ്. ക്ഷേമനിധി ബോർഡിന്റെ പ്രധാന വരുമാനമായ കെട്ടിടനിർമ്മാണ സെസ് പിരിവിലെ പരാജയമാണ് ഈ ദു:സ്തിഥിയ്ക്ക് കാരണം.
കെട്ടിട നിർമ്മാണ സെസ് പിരിവ് ഫലപ്രദമാക്കാൻ സെസ് പിരിവ് തൊഴിൽ വകുപ്പിൽ നിന്ന് തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയെങ്കിലും സെസ് പിരിവു ഫലപ്രദമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധിമൂലം ക്ഷേമനിധി ബോർഡ് തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഒന്നും നൽകാൻ കഴിയാത്ത സ്ഥിതിയിലാണ് ഈ ക്ഷേമബോർഡ് ഇപ്പോൾ.
വലിയ പെൻഷൻ കുടിശിഖയാണ് ഈ ബോർഡിന് ഉണ്ടായിട്ടുള്ളത്. ബോർഡ് നൽകേണ്ട വിവിധ ആനുകൂല്യങ്ങൾ നൽകാനേ കഴിയുന്നില്ല. കെട്ടിട നിർമ്മാണ സെസ് പിരിവ് ഫലപ്രദമാക്കാനും, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
(ലേഖകൻ യുടിയുസി സംസ്ഥാന വൈസ് പ്രസിഡന്റാണ്)
Keywords: Kerala, Article, Finance, Crisis, Economic Crisis, Workers, Pension, Financial crisis of Construction Workers Welfare Board.
< !- START disable copy paste -->