Follow KVARTHA on Google news Follow Us!
ad

Rahul Gandhi | 'ഇന്‍ഡ്യയുടെ ശബ്ദത്തിന് വേണ്ടിയാണ് തന്റെ പോരാട്ടം, അതിനുവേണ്ടി എന്തു വില കൊടുക്കാനും തയാര്‍'; അയോഗ്യനാക്കപ്പെട്ടതിനുശേഷം ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Social-Media,Rahul Gandhi,Lok Sabha,National,

ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ ശബ്ദത്തിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അതിനുവേണ്ടി എന്തു വില കൊടുക്കാനും തയാറാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്‌സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കു പിന്നാലെയാണ് ആദ്യ പ്രതികരണവുമായി രാഹുല്‍ ഗാന്ധി എത്തിയത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'Fighting for voice of India, ready to pay any price': Rahul Gandhi after disqualification as MP, New Delhi, News, Politics, Social-Media, Rahul Gandhi, Lok Sabha, National

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രടേറിയറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. കോടതി വിധി വന്ന മാര്‍ച് 23 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ്.

'എല്ലാ മോഷ്ടാക്കള്‍ക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്' എന്ന 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശമാണ് രാഹുലിന് വിനയായത്. രണ്ടുവര്‍ഷം തടവുശിക്ഷയാണ് സൂറത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിക്കു വിധിച്ചത്. ഗുജറാതിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ അപകീര്‍ത്തി കേസിലായിരുന്നു വിധി. അപീല്‍ നല്‍കാന്‍ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.

രണ്ടു വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പാണ് രാഹുലിന്റെ വയനാട് എംപി സ്ഥാനം നഷ്ടമാക്കിയത്. രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ പാര്‍ടി നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

Keywords: 'Fighting for voice of India, ready to pay any price': Rahul Gandhi after disqualification as MP, New Delhi, News, Politics, Social-Media, Rahul Gandhi, Lok Sabha, National.

Post a Comment