തിരുവനന്തപുരം: (www.kvartha.com) 12 കാരിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് താന്നിമൂട് സ്വദേശിയായ അശ്വതിയാണ് മരിച്ചത്. മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കുണ്ടായതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
മൊബൈല്‍ ഫോണിനുവേണ്ടി സഹോദരനോട് വഴക്കിട്ട അശ്വതി മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നുവെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്ദിയോട് ബിആര്‍എംഎച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Keywords: News,Kerala,State,Thiruvananthapuram,Found Dead,Suicide,Mobile Phone, Fight with brother for mobile phone after 12 year old girl found dead