ചണ്ഡീഗഡ്: (www.kvartha.com) പഠനത്തിൽ ഉഴപ്പുന്ന കുട്ടിയെ തല്ലുന്നത് മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള ക്രൂരതയല്ലെന്ന് ചണ്ഡീഗഡ് ജില്ലാ കോടതി. 14 വയസുള്ള മകനെ പിതാവ് ആക്രമിച്ചതായുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി. തെളിവുകളുടെ അഭാവത്തിൽ പിതാവിനെ കോടതി വെറുതെ വിട്ടു. 2019 ഓഗസ്റ്റിലാണ് കിഷൻഗഡിലെ യുവാവിനെതിരെ ഐടി പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റ് 13 ന് കുട്ടി സ്‌കൂളിൽ നിന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് തിരച്ചിൽ ആരംഭിച്ചു. അധ്യാപകനോട് ചോദിച്ചുവെങ്കിലും കുട്ടി സ്കൂളിൽ തന്നെ വന്നിട്ടില്ലെന്ന് അധ്യാപകൻ മറുപടി നൽകി. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്ന ഭയം വീട്ടുകാർക്ക് തോന്നിത്തുടങ്ങി. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയും ഇന്ത്യൻ ശിക്ഷാ നിയമം 363 (തട്ടിക്കൊണ്ടുപോകൽ) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഏകദേശം ഒരു വർഷത്തിന് ശേഷം, 2019 ജൂൺ 18 ന് കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തി.

കൗമാരക്കാരൻ തിരിച്ചെത്തിയ ശേഷം കോടതിയിൽ മൊഴി രേഖപ്പെടുത്തി. താൻ തന്നെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നും അച്ഛൻ മർദിക്കാറുണ്ടായിരുന്നുവെന്നും കുട്ടി മൊഴി നൽകി. 2019 ഓഗസ്റ്റ് ഒമ്പതിന് കുട്ടിയെ അമ്മയ്ക്ക് കൈമാറുകയും നിയമോപദേശം ലഭിച്ച ശേഷം പൊലീസ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വിചാരണ വേളയിൽ കുട്ടിയടക്കം ഏഴ് സാക്ഷികളുടെ മൊഴി പ്രോസിക്യൂഷൻ രേഖപ്പെടുത്തി. ക്രോസ് വിസ്താരത്തിൽ കുട്ടി പഠനത്തിൽ പിന്നിലാണെന്ന് സമ്മതിച്ചതായി കോടതി നിരീക്ഷിച്ചു. എട്ടാം ക്ലാസുവരെയുള്ള വിദ്യാഭ്യാസത്തിന് സർക്കാർ പണം നൽകി, ഒൻപതാം ക്ലാസിലെ ഫീസ് അച്ഛൻ നൽകിയിരുന്നുവെന്നും കോടതി വ്യക്തമാക്കി.
'പ്രായപൂർത്തിയാകാത്ത കുട്ടി പഠനത്തിൽ പിന്നിലായതിനാലും ദിവസങ്ങളോളം സ്‌കൂൾ വിട്ടുപോയതിനാലും ഒരു പിതാവും ഇത്തരം പെരുമാറ്റം സഹിക്കില്ല. ഇത്തരം സാഹചര്യത്തിൽ ചില ശാസന സ്വാഭാവികമാണ്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരം മാതാപിതാക്കളുടെ ശാസനയെ ക്രൂരത എന്ന് വിളിക്കാനാവില്ല. വിവേകവും കരുതലും ഉള്ള ഏതൊരു പിതാവും തന്റെ കുട്ടി വഴിതെറ്റുന്നത് കാണാൻ ആഗ്രഹിക്കില്ല. തന്റെ കുട്ടിക്ക് നേർ വഴി കാണിച്ചുകൊടുക്കേണ്ടത് പിതാവിന്റെ കടമയാണ്', പിതാവിനെ കുറ്റവിമുക്തനാക്കി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടിപിഎസ് രന്ധവ നിരീക്ഷിച്ചു.
Keywords: National, News, Court, Case, Parents, School, Family, Teacher, Police, Complaint, Arrest, Education, Goverment, Top-Headlines, Father accused of neglect, assault by teen son let off by Chandigarh court.
< !- START disable copy paste -->