Fasting times | ഗ്രീൻലാൻഡിലും സ്വീഡനിലും നോമ്പ് 17 മണിക്കൂർ വരെ! സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങളിൽ എന്ത് ചെയ്യും? ലോകമെമ്പാടുമുള്ള റമദാൻ വ്രത സമയങ്ങളും വിശേഷങ്ങളും അറിയാം

 


ന്യൂഡെൽഹി: (www.kvartha.com) ലോകമെമ്പാടുമുള്ള മുസ്ലിംകൾ റമദാൻ മാസത്തിന്റെ പുണ്യത്തിലേറി ആത്മീയനുഭൂതിയിലാണ്. 1,400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബിക്ക് വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ആദ്യ വാക്യങ്ങൾ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. റമദാനിൽ ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്രതമാണ്. പുലർച്ചെ സുബ്ഹി ബാങ്ക് കൊടുക്കുന്നതോടെയാണ് ദിവസേനയുള്ള നോമ്പ് ആരംഭിക്കുന്നത്. സൂര്യാസ്തമയത്തിന് ശേഷം മഗ്‌രിബ് ബാങ്കോട് നോമ്പ് മുറിക്കും, ഇതിനെ ഇഫ്താർ എന്ന് വിളിക്കുന്നു. ലോകത്ത് എവിടെയാണെന്നതിനെ ആശ്രയിച്ച് നോമ്പിന്റെ ഓരോ ദിവസത്തെയും ദൈർഘ്യം 12 മുതൽ 18 മണിക്കൂർ വരെ നീണ്ടുനിൽക്കും.

Fasting times | ഗ്രീൻലാൻഡിലും സ്വീഡനിലും നോമ്പ് 17 മണിക്കൂർ വരെ! സൂര്യൻ അസ്തമിക്കാത്ത സ്ഥലങ്ങളിൽ എന്ത് ചെയ്യും? ലോകമെമ്പാടുമുള്ള റമദാൻ വ്രത സമയങ്ങളും വിശേഷങ്ങളും അറിയാം

ചിലി, ന്യൂസിലാൻഡ് തുടങ്ങിയ ലോകത്തിലെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്ന മുസ്‌ലിംകൾ ശരാശരി 12 മണിക്കൂർ നോമ്പ് നോൽക്കും. ഐസ്‌ലാൻഡ് അല്ലെങ്കിൽ ഗ്രീൻലാൻഡ് പോലുള്ള വടക്കേ അറ്റത്തുള്ള രാജ്യങ്ങളിൽ താമസിക്കുന്നവർ 17ലധികം മണിക്കൂർ വ്രതം അനുഷ്ഠിക്കും. വടക്കൻ അർദ്ധഗോളത്തിൽ താമസിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, ഈ വർഷം നോമ്പ് സമയത്തിന്റെ ദൈർഘ്യം അൽപ്പം കുറവായിരിക്കും, 2031 വരെ കുറയുന്നത് തുടരും. ഭൂമധ്യരേഖയ്ക്ക് തെക്ക് താമസിക്കുന്ന മുസ്ലീങ്ങൾക്ക് നേരെ വിപരീതമായിരിക്കും സംഭവിക്കുക.

ഏപ്രിൽ 20 മുതൽ ഓഗസ്റ്റ് 22 വരെ സൂര്യൻ അസ്തമിക്കാത്ത നോർവേയിലെ ലോങ്‌ഇയർബൈൻ പോലുള്ള വടക്കേയറ്റത്തെ നഗരങ്ങളിൽ, മക്കയിലെയോ അല്ലെങ്കിൽ അടുത്തുള്ള മുസ്ലീം രാജ്യങ്ങളിലെയോ സമയക്രമം പാലിക്കാൻ മതപരമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും ദൈർഘ്യമേറിയ നോമ്പ് സമയമുള്ള നഗരങ്ങൾ

* നുക്, ഗ്രീൻലാൻഡ്: 17 മണിക്കൂർ
* റെയ്‌ക്‌ജാവിക്, ഐസ്‌ലാൻഡ്: 17 മണിക്കൂർ
* ഹെൽസിങ്കി, ഫിൻലാൻഡ്: 17 മണിക്കൂർ
* സ്റ്റോക്ക്‌ഹോം, സ്വീഡൻ: 17 മണിക്കൂർ
* ഗ്ലാസ്‌ഗോ, സ്കോട്ട്‌ലൻഡ്: 17 മണിക്കൂർ

* ആംസ്റ്റർഡാം, നെതർലാൻഡ്‌സ്: 16 മണിക്കൂർ
* വാർസോ, പോളണ്ട്: 16 മണിക്കൂർ
* ലണ്ടൻ, യുകെ: 16 മണിക്കൂർ
* അസ്താന, കസാക്കിസ്ഥാൻ: 16 മണിക്കൂർ
* ബ്രസൽസ്, ബെൽജിയം: 16 മണിക്കൂർ
* പാരീസ്, ഫ്രാൻസ്: 15 മണിക്കൂർ

* സൂറിച്ച്, സ്വിറ്റ്സർലൻഡ്: 15 മണിക്കൂർ
* ബുക്കാറെസ്റ്റ്, റൊമാനിയ: 15 മണിക്കൂർ
* ഒട്ടാവ, കാനഡ: 15 മണിക്കൂർ
* സോഫിയ, ബൾഗേറിയ: 15 മണിക്കൂർ
* റോം, ഇറ്റലി: 15 മണിക്കൂർ
* മാഡ്രിഡ്, സ്പെയിൻ: 15 മണിക്കൂർ
* സരജേവോ, ബോസ്നിയ, ഹെർസഗോവിന: 15 മണിക്കൂർ

* ലിസ്ബൺ, പോർച്ചുഗൽ: 14 മണിക്കൂർ
* ഏഥൻസ്, ഗ്രീസ്: 14 മണിക്കൂർ
* ബീജിംഗ്, ചൈന: 14 മണിക്കൂർ
* വാഷിംഗ്ടൺ, ഡിസി, യുഎസ്: 14 മണിക്കൂർ
* പ്യോങ്‌യാങ്, ഉത്തര കൊറിയ: 14 മണിക്കൂർ
* അങ്കാറ, തുർക്കി: 14 മണിക്കൂർ

* റബാത്ത്, മൊറോക്കോ: 14 മണിക്കൂർ
* ടോക്കിയോ, ജപ്പാൻ: 14 മണിക്കൂർ
* ഇസ്ലാമാബാദ്, പാകിസ്ഥാൻ: 14 മണിക്കൂർ
* കാബൂൾ, അഫ്ഗാനിസ്ഥാൻ: 14 മണിക്കൂർ
* ടെഹ്‌റാൻ, ഇറാൻ: 14 മണിക്കൂർ
* ബാഗ്ദാദ്, ഇറാഖ്: 14 മണിക്കൂർ
* ബെയ്റൂട്ട്, ലെബനൻ: 14 മണിക്കൂർ
* ഡമാസ്കസ്, സിറിയ: 14 മണിക്കൂർ

* കെയ്‌റോ, ഈജിപ്ത്: 14 മണിക്കൂർ
* ജറുസലേം: 14 മണിക്കൂർ
* കുവൈറ്റ് സിറ്റി, കുവൈറ്റ്: 14 മണിക്കൂർ
* ഗാസ സിറ്റി, പലസ്തീൻ: 14 മണിക്കൂർ
* ന്യൂഡൽഹി, ഇന്ത്യ: 14 മണിക്കൂർ
* ഹോങ്കോംഗ്: 14 മണിക്കൂർ
* ധാക്ക, ബംഗ്ലാദേശ്: 14 മണിക്കൂർ

* മസ്‌കറ്റ് , ഒമാൻ: 14 മണിക്കൂർ
* റിയാദ്, സൗദി അറേബ്യ: 14 മണിക്കൂർ
* ദോഹ, ഖത്തർ: 14 മണിക്കൂർ
* ദുബൈ, യുഎഇ: 14 മണിക്കൂർ
* ഏഡൻ, യെമൻ: 14 മണിക്കൂർ
* അഡിസ് അബാബ, എത്യോപ്യ: 13 മണിക്കൂർ

* ഡാകർ, സെനഗൽ: 13 മണിക്കൂർ
* അബുജ, നൈജീരിയ: 13 മണിക്കൂർ
* കൊളംബോ, ശ്രീലങ്ക: 13 മണിക്കൂർ
* ബാങ്കോക്ക്, തായ്‌ലൻഡ്: 13 മണിക്കൂർ
* കാർട്ടൂം, സുഡാൻ: 13 മണിക്കൂർ
* ക്വാലാലംപൂർ, മലേഷ്യ: 13 മണിക്കൂർ

ഏറ്റവും കുറഞ്ഞ നോമ്പ് സമയമുള്ള നഗരങ്ങൾ

* സിംഗപ്പൂർ: 13 മണിക്കൂർ
* നെയ്‌റോബി, കെനിയ: 13 മണിക്കൂർ
* ലുവാണ്ട, അംഗോള: 13 മണിക്കൂർ
* ജക്കാർത്ത, ഇന്തോനേഷ്യ: 13 മണിക്കൂർ
* ബ്രസീലിയ, ബ്രസീൽ: 13 മണിക്കൂർ
* ഹരാരെ, സിംബാബ്‌വെ: 13 മണിക്കൂർ
* ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക: 13 മണിക്കൂർ

* ബ്യൂണസ് ഐറിസ്, അർജന്റീന: 12 മണിക്കൂർ
* സിയുഡാഡ് ഡെൽ എസ്റ്റെ, പരാഗ്വേ: 12 മണിക്കൂർ
* കേപ് ടൗൺ, ദക്ഷിണാഫ്രിക്ക: 12 മണിക്കൂർ
* മോണ്ടെവീഡിയോ, ഉറുഗ്വേ: 12 മണിക്കൂർ
* കാൻബെറ, ഓസ്‌ട്രേലിയ: 12 മണിക്കൂർ
* പ്യൂർട്ടോ മോണ്ട്, ചിലി: 12 മണിക്കൂർ
* ക്രൈസ്റ്റ് ചർച്ച്, ന്യൂ സീലാൻഡ്: 12 മണിക്കൂർ.

Keywords: New Delhi, National, News, World, International, Ramadan, Muslim, New Zealand, Top-Headlines,  Fasting hours and iftar times around the world
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia