'പ്രതിയുടെ വീട്ടിൽ വ്യാജ നോട്ടുകൾ അച്ചടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബിലാസ്പൂർ പൊലീസിന്റെ ക്രൈം വിരുദ്ധ, സൈബർ യൂനിറ്റ് സംഘം വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കള്ളനോട്ട് കേസിന്റെ അന്വേഷണമാണ് പവൻ സിംഗിന്റെ വീട്ടിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ അകത്ത് നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അസഹനീയമായ ദുർഗന്ധം വമിക്കുന്ന കുടിവെള്ള ടാങ്ക് ശ്രദ്ധയിൽപ്പെട്ടു. അകം പരിശോധിച്ചപ്പോഴാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അറുത്തുമാറ്റിയ ശരീരഭാഗങ്ങൾ പലയിടങ്ങളിലായി വലിച്ചെറിയാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും സമയക്കുറവുമൂലം യുവാവിന് അതിനു കഴിഞ്ഞില്ല. പവൻ തന്നെ പീഡിപ്പിക്കാറുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇര നേരത്തെ പരാതി ഉന്നയിച്ചിരുന്നു. പൊലീസിൽ പരാതിയും നൽകിയെങ്കിലും പൊലീസ് ശാന്തരാക്കി മടക്കി അയച്ചു. പതിനഞ്ച് ദിവസം മുമ്പ് സതിയുടെ ബന്ധുക്കളിലൊരാൾ അവരെ കാണാൻ പോയപ്പോൾ, സതി പുറത്തുപോയെന്നും ഉടൻ തിരിച്ചെത്തുമെന്നും പവൻ പറഞ്ഞിരുന്നു.
സംശയരോഗത്തെ തുടർന്നാണ് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ ശരീരം അഞ്ച് ഭാഗങ്ങളായി വെട്ടി തീയിടാൻ ശ്രമിച്ചു. എന്നാൽ, താൻ പിടിക്കപ്പെടുമോ എന്ന് ഭയപ്പെട്ടു. തുടർന്ന് ടാങ്കിൽ മറയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് കടയിൽനിന്നും ഒരു കട്ടിങ് മെഷീനും കുടിവെള്ള ടാങ്കും വാങ്ങി വന്നു. മക്കളെ അടുത്ത ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി മടങ്ങിവന്ന യുവാവ് മെഷീൻ ഉപയോഗിച്ച് ഭാര്യയുടെ ശരീരം കഷണങ്ങളായി മുറിച്ചു. മൃതദേഹത്തിന്റെ അരിഞ്ഞ കഷണങ്ങൾ ശാസ്ത്രീയമായ രീതിയിൽ എവിടെ, എങ്ങനെ ഉപേക്ഷിക്കണമെന്ന് പവൻ പദ്ധതിയിട്ടിരുന്നു. പത്ത് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്.
പ്രതിയെ ചോദ്യം ചെയ്തപ്പോൾ വ്യാജ നോട്ടുകൾ അച്ചടിക്കാൻ പ്രത്യേക പേപ്പർ ഉപയോഗിച്ചതായി കണ്ടെത്തി. 500, 200 രൂപയുടെ കള്ളനോട്ടുകളും ചില യഥാർഥ കറൻസികളും കണ്ടെടുത്തു. കള്ളനോട്ട് അച്ചടിക്കാൻ ഇയാൾ പരിശീലനം നേടിയിരുന്നു. ഇന്റർനെറ്റിൽ നിന്ന് പ്രസക്തമായ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം കള്ളനോട്ട് അച്ചടിക്കാൻ രണ്ട് പേരിൽ നിന്ന് പരിശീലനം നേടി. അതിന് ശേഷം കള്ളനോട്ട് അച്ചടിക്കാൻ തുടങ്ങി. കള്ള നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിന്റർ അടക്കമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്', പൊലീസ് പറഞ്ഞു.
Keywords: National, News, Body, Murder, Case, Drinking Water, Police, Youth, Arrest, Crime, Threatened, Complaint, Top-Headlines, Farzi notes, body parts in water tank: How Bilaspur cops joined the dots and cracked murder case.< !- START disable copy paste -->