Follow KVARTHA on Google news Follow Us!
ad

Organ Donation | മസ്തിഷ്‌ക മരണം സംഭവിച്ച 71 കാരിയുടെ കരള്‍ ദാനം ചെയ്തു; രോഗിക്ക് പുതുജീവന്‍; കേരളത്തിന്റെ അവയവദാന ചരിത്രത്തില്‍ അപൂര്‍വം

Family of brain dead 71-year-old woman donates organs, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) മസ്തിഷ്‌ക മരണം സംഭവിച്ച 71 കാരിയുടെ കരള്‍ ദാനത്തിലൂടെ രോഗിക്ക് പുതുജീവന്‍. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കാണ് കരള്‍ മാറ്റിവെച്ചത്. മുതിര്‍ന്നയാളുടെ കരള്‍ ദാനത്തിലൂടെ കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ അപൂര്‍വ സംഭവത്തിനാണ് ആസ്റ്റര്‍ മിംസ് സാക്ഷ്യം വഹിച്ചത്. കോഴിക്കോട് ചെലവൂരിലെ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ സമീന്ദ്രദേവിയാണ് മരണാനന്തരം വെളിച്ചമായി മാറിയത്.
               
Kochi News, Kerala, Kozhikode, Top-Headlines, Hospital, Health, Treatment, Died, Obituary, Family of brain dead 71-year-old woman donates organs.

പ്രഭാത നടത്തത്തിനിറങ്ങിയപ്പോഴാണ് സരീന്ദ്രദേവിയെ ദുരന്തം തേടിയെത്തിയത്. വൈദ്യുതി ലൈനില്‍ തീ പടരുന്നത് അവര്‍ കണ്ട് പെട്ടെന്ന് പുറകിലേക്ക് മാറിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയും തലയുടെ പുറക് വശമടിച്ച് നിലത്ത് വീഴുകയുമായിരുന്നു. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്ന സരീന്ദ്രദേവി രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നു. ഇത് മൂലം വീഴ്ചയില്‍ തലച്ചോറില്‍ അനിന്ത്രിതമായ രക്തപ്രവാഹം സംഭവിക്കുകയും മസ്തിഷ്‌ക മരണത്തിലേക്ക് നയിക്കുകയും ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കോഴിക്കോട് മെഡികല്‍ കോളജില്‍ വെച്ചാണ് സമീന്ദ്രദേവിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡികല്‍ കോളജിലെ ഡോക്ടര്‍മാര്‍ അവയവ ദാനത്തിന്റെ സാധ്യതയെ കുറിച്ച് ബന്ധുക്കളുമായി സംസാരിക്കുകയും അവര്‍ സമ്മതം അറിയിക്കുകയുമായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിലും കൂട്ടായ്മകളിലും സജീവമായിരുന്ന അമ്മയുടെ ആഗ്രഹമായിരുന്നു അവയവദാനമെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും മക്കളായ ശരത്ത്, സിജിത്ത്, സംജിത്ത് എന്നിവര്‍ കെവാര്‍ത്തയോട് പറഞ്ഞു. ശരത്ത് ഖത്വറിലും സിജിത്ത് ആപ്കോ ഹ്യുന്‍ഡായിലും സംജിത്ത് ക്ലബ് എഫ് എമിലും ജോലി ചെയ്യുകയാണ്.
         
Kochi News, Kerala, Kozhikode, Top-Headlines, Hospital, Health, Treatment, Died, Obituary, Family of brain dead 71-year-old woman donates organs.

മസ്തിഷ്‌ക മരണം സംഭവിച്ച പ്രായമായവരുടെ അവയവങ്ങളും സ്വീകരിക്കാന്‍ സാധിക്കും എന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരണാനന്തരമുള്ള അവയവദാനങ്ങള്‍ പൊതുവെ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഈ ഉദ്യമം ചര്‍ച ചെയ്യപ്പെടേണ്ടതാണെന്ന് ആസ്റ്റര്‍ മിംസ് റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പറഞ്ഞു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. നൗശിഫ് എം, ഡോ. അഭിഷേക് രാജന്‍, ഡോ. സീതാലക്ഷ്മി, ഡോ. കിഷോര്‍, തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. ട്രാന്‍സ്പ്ലാന്റ് മാനജര്‍ ആന്‍ഫി മിജോ ഏകോപനം നടത്തി.

Keywords: Kochi News, Kerala, Kozhikode, Top-Headlines, Hospital, Health, Treatment, Died, Obituary, Family of brain dead 71-year-old woman donates organs.
< !- START disable copy paste -->

Post a Comment