Follow KVARTHA on Google news Follow Us!
ad

CBI Custody | പ്രധാനമന്ത്രിക്ക് മെയില്‍ അയച്ചതിന് ഗവേഷക വിദ്യാര്‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറായി ചോദ്യം ചെയ്യുകയാണെന്ന് കുടുംബം; 'സംസ്ഥാന പൊലീസിനെ കടത്തിവിടാനോ കത്തിന്റെ ഉള്ളടക്കം വ്യക്തമാക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല'

Family claims Thanjavur youth being questioned by CBI on mail to Modi#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ചെന്നൈ: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെ തമിഴ്‌നാട് തഞ്ചാവൂരിലെ ഗവേഷക വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് സിബിഐ. ബുധനാഴ്ച രാവിലെ 7.30ന് ഡെല്‍ഹിയില്‍നിന്നുള്ള 11 സിബിഐ ഉദ്യോഗസ്ഥരാണ് തഞ്ചാവൂര്‍ സ്വദേശിയായ വിക്ടര്‍ ജെയിംസ് രാജ എന്ന യുവാവിന്റെ വീട്ടിലെത്തിയത്. യുവാവിനെ കഴിഞ്ഞ 24 മണിക്കൂറായി ചോദ്യം ചെയ്ത് വരികയാണെന്ന് കുടുംബം വ്യാഴാഴ്ച പറഞ്ഞു. 

പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉറങ്ങിക്കിടന്ന യുവാവിനെ വിളിച്ചെഴുന്നേല്‍പ്പിച്ച് കൂട്ടികൊണ്ട് പോയി, പുതുകോട്ടയിലുള്ള കേന്ദ്രസര്‍കാരിന്റെ ഐഐസിപിഡി അവാര്‍ഡ് ഹൗസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. കത്തിന്റെ ഉള്ളടക്കം എന്താണെന്ന് സിബിഐ വ്യക്തമാക്കിയിട്ടില്ല.

News, National, India, chennai, Tamilnadu, Custody, CBI, Top-Headlines, Student, Family, Narendra Modi, Prime Minister, Email, Letter, Family claims Thanjavur youth being questioned by CBI on mail to Modi


സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ വിഷയത്തില്‍ ഇടപെടാനോ, അകത്തേക്ക് കടത്തിവിടാനോ കത്തിന്റെ ഉള്ളടക്കം വ്യക്തമാക്കാനോ സിബിഐ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. വിഷയം അന്വേഷിക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞതായി സംസ്ഥാന പൊലീസ് സംഘം പറഞ്ഞു. 

സിബിഐ കസ്റ്റഡിയിലുള്ള വിക്ടര്‍ ജയിംസ് രാജ, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഫുഡ് ടെക്‌നോളജിയില്‍ ഓര്‍ഗാനിക് ഫാമിങ്ങില്‍ ഗവേഷക വിദ്യാര്‍ഥിയാണ്. പ്രമുഖരായ വ്യക്തികള്‍ക്ക് ഇമെയില്‍ ആയും സമൂഹമാധ്യമങ്ങളിലും മറ്റും തന്റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ പങ്കുവയ്ക്കാറുണ്ടെന്നും ഇത്തരത്തിലുള്ള കത്തായിരിക്കാം പ്രധാനമന്ത്രിക്ക് അയച്ചതെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്.

Keywords: News, National, India, chennai, Tamilnadu, Custody, CBI, Top-Headlines, Student, Family, Narendra Modi, Prime Minister, Email, Letter, Family claims Thanjavur youth being questioned by CBI on mail to Modi

Post a Comment