SWISS-TOWER 24/07/2023

Report | യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം; അത് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയുടേതല്ല; വിദഗ്ധ സംഘം സര്‍കാരിന് അന്വേഷണ റിപോര്‍ട് സമര്‍പിച്ചു

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ വിദഗ്ധ സംഘം സര്‍കാരിന് അന്വേഷണ റിപോര്‍ട് സമര്‍പിച്ചു. കത്രിക കോഴിക്കോട് മെഡികല്‍ കോളജിന്റേതല്ലെന്ന് വിശദാന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപോര്‍ട്.  
Aster mims 04/11/2022

2017ലാണ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ സിസേറിയന്‍ നടന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എല്ലാവിധ പരിശോധനകളും നടത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡികല്‍ കോളജില്‍ ഇന്‍സ്ട്രമെന്റല്‍ രെജിസ്റ്റര്‍ ഉള്‍പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു. ആ പരിശോധനകളില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് 2012ലും 2016ലും സിസേറേയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ്. എന്നാല്‍ ആ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രെജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക എവിടത്തെയാണെന്ന് മെഡികല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്റെ സഹായവും തേടിയിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയുടേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

Report | യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം; അത് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയുടേതല്ല; വിദഗ്ധ സംഘം സര്‍കാരിന് അന്വേഷണ റിപോര്‍ട് സമര്‍പിച്ചു


ആദ്യ അന്വേണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിക്കാന്‍ വിദഗ്ധ കമിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡികല്‍ കോളജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനകോളജി ഡോക്ടര്‍മാര്‍ ഉള്‍പെട്ടതാണ് അന്വേഷണ സംഘം. ഈ കമിറ്റിയുടെ അന്വേഷണത്തിലാണ് പുതിയ റിപോര്‍ട് സമര്‍പിച്ചത്. 

Keywords:  News,Kerala,State,Medical College,hospital,Report,Patient,Government,Health Minister,Health,Woman, Expert committee submits report on scissors found in pregnant lady's stomach
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia