Follow KVARTHA on Google news Follow Us!
ad

Seized | കൈതേരിയില്‍ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയത് കഞ്ചാവ് ചെടികള്‍; പൂത്ത മണം അടിച്ചതോടെ വിവരം എക്സൈസിന് ചോര്‍ത്തിക്കൊടുത്ത് പ്രദേശവാസികള്‍; പിന്നീട് സംഭവിച്ചത്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thalassery,News,Drugs,Secret,Message,Probe,Kerala,
തലശ്ശേരി: (www.kvartha.com) അടുക്കള തോട്ടത്തിന്റെ മറവില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് പിടികൂടി. കൂത്തുപറമ്പ് കൈതേരി കപ്പണയില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തിലാണ് തഴച്ചുവളര്‍ന്ന കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്. കഞ്ചാവ് ചെടികള്‍ പൂത്ത മണം അടിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളില്‍ ചിലരാണ് എക്സൈസിനെ രഹസ്യമായി വിവരം അറിയിച്ചത്.

രഹസ്യ വിവരം ലഭിച്ച് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. അടുക്കള തോട്ടത്തില്‍ 84 സെന്റീമീറ്റര്‍ മുതല്‍ 51 മീറ്റര്‍ വരെ ഉയരത്തില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ പാകമായി നില്‍ക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ മനസിലാവാതിരിക്കാന്‍ സമാനരീതിയിലുള്ള പാവുലും, തക്കാളി ചെടികളും സമീപത്ത് നട്ടുവളര്‍ത്തിയിരുന്നു.

Excise seized cannabis plants grown in a kitchen garden in Kaitheri, Thalassery, News, Drugs, Secret, Message, Probe, Kerala

ശനിയാഴ്ച രാവിലെയാണ് വീടിന്റെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ടയുടന്‍ വീട്ടുടമസ്ഥനായ പ്രതി ഓടി രക്ഷപ്പെട്ടു. കൈതേരി സ്വദേശി പിവി സിജിഷാണ് രക്ഷപ്പെട്ടതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

ഇയാള്‍ നേരത്തെ കഞ്ചാവു കേസുകളിലെ പ്രതിയാണ്. ഇത്തരത്തില്‍ ലഭിച്ച വിത്തുകള്‍ കൊണ്ടാണ് വീടിനോട് ചേര്‍ന്ന് ചെടികള്‍ വളര്‍ത്തിയെടുത്തതെന്നും എക്‌സൈസ് സംഘം പറഞ്ഞു. സിജീഷിനെ കണ്ടെത്താന്‍ വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Excise seized cannabis plants grown in a kitchen garden in Kaitheri, Thalassery, News, Drugs, Secret, Message, Probe, Kerala.

Post a Comment