Follow KVARTHA on Google news Follow Us!
ad

Imran Khan | തോഷഖാന കേസ്: ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലമാബാദ് പൊലീസിന്റെ നീക്കം, വീട്ടിലേക്കുള്ള എല്ലാ റോഡുകളും കണ്ടയ്നറുകള്‍ സ്ഥാപിച്ച് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷം; ഡിജിപിക്ക് പരുക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Lahore,News,Islamabad,Police,Arrest,Imran Khan,World,
ലഹോര്‍: (www.kvartha.com) തോഷഖാന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലമാബാദ് പൊലീസിന്റെ നീക്കം. ഇത് രണ്ടാം തവണയാണ് ഇമ്രാനെതിരെ അറസ്റ്റുവാറന്റുമായി പൊലീസ് എത്തുന്നത്. നേരത്തെ വീട്ടില്‍ എത്തിയ പൊലീസ് ഇമ്രാന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞ് തിരികെ പോവുകയായിരുന്നു.

ചൊവ്വാഴ് ഇമ്രാന്‍ ഖാന്റെ ലഹോറിലെ വസതിക്കു സമീപമെത്തിയ ഇസ്ലമാബാദ് പൊലീസ് വീട്ടിലേക്കുള്ള എല്ലാ റോഡുകളും കണ്ടയ്നറുകള്‍ സ്ഥാപിച്ചു തടഞ്ഞു. അറസ്റ്റ് തടയാന്‍ പിടിഐ പ്രവര്‍ത്തകര്‍ വസതിക്കുമുന്നില്‍ സംഘടിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. പിന്നാലെ, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഇസ്ലമാബാദ് ഡിജിപിക്ക് പരുക്കേറ്റു.

പ്രവര്‍ത്തകരോട് ഇമ്രാന്‍ ഖാന്‍ വീഡിയോ സന്ദേശത്തിലൂടെ സംഘടിക്കാന്‍ ആഹ്വാനം ചെയ്തു. കള്ളക്കേസുകളില്‍ ഇമ്രാന്‍ ഖാന്‍ പൊലീസിനു കീഴടങ്ങില്ലെന്നു മുതിര്‍ന്ന പിടിഐ നേതാവ് ഫാറൂഖ് ഹബീബ് മാധ്യമങ്ങളോടു പറഞ്ഞു.

Ex Pak PM Imran Khan Faces Arrest, Hundreds Of Supporters Block Police, Lahore, News, Islamabad, Police, Arrest, Imran Khan, World

'വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ അറസ്റ്റ് വാറന്റുകള്‍ ഇസ്ലാമാബാദ് ഹൈകോടതി ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ഇപ്പോള്‍ കൊണ്ടുവന്ന പുതിയ വാറന്റുകള്‍ എന്താണെന്നു നോക്കാം' ഹബീബ് പറഞ്ഞു. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാണു പൊലീസ് സംഘം എത്തിയിട്ടുള്ളതെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച, ലഹോറിലെ ഇമ്രാന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ പിടിഐ പ്രവര്‍ത്തകന്‍ അലി ബിലാല്‍ എന്ന സില്‍ലെ ശാ കൊല്ലപ്പെട്ടിരുന്നു. ശായുടെ കൊലപാതകത്തില്‍ ഖാനും മറ്റു 400 പേര്‍ക്കുമെതിരെ ലഹോര്‍ പൊലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വസ്തുതകളും തെളിവുകളും മറച്ചുവച്ചതിനാണ് എഫ്ഐആര്‍. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായശേഷം ഇമ്രാനെതിരെയുള്ള 81-ാമത്തെ എഫ്ഐആറാണിത്.

Keywords: Ex Pak PM Imran Khan Faces Arrest, Hundreds Of Supporters Block Police, Lahore, News, Islamabad, Police, Arrest, Imran Khan, World.

Post a Comment