എറണാകുളം: (www.kvartha.com) മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. തടി ലോറിയ്ക്ക് പിന്നില്‍ ബൈകിടിച്ചാണ് ദാരുണസംഭവം.
പുലര്‍ചെ നാലുമണിയോടെ പള്ളിച്ചിറങ്ങര ഭാഗത്തായിരുന്നു അപകടം നടന്നത്. കുന്നം നടയ്ക്കല്‍ റശീദിന്റെ മകനാണ്. ഖബറടക്കം വൈകിട്ട് കുന്നം ദാറുല്‍ ഫത്തഹ് ജുമാ മസ്ജിദില്‍ നടക്കും. മാതാവ് ശെമി. നിഹാല്‍ ഏക സഹോദരനാണ്.
Keywords: News, Kerala, Accident, Accidental Death, Ernakulam, Youth, Funeral, Obituary, Local-News, Ernakulam: Young man died after bike hit the backside of lorry carrying timber