റിയാദ്: (www.kvartha.com) നാട്ടില്‍ പോകാനിരുന്ന പ്രവാസി യുവാവിനെ താമസ സ്ഥലത്തെ കുളിമുറിയില്‍ കൈഞരമ്പ് മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച നാട്ടില്‍ പോകാനിരുന്ന എറണാകുളം കോതമംഗലം സ്വദേശി കരമൊലാല്‍ വീട്ടില്‍ അബ്ദുല്ല സലീമിനെ (22 ) ആണ് ദമ്മാമിന് സമീപം ഖത്വീഫിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്ന് മാസം മുന്‍പാണ് പുതിയ വിസയില്‍ ഇയാള്‍ ഖത്വീഫില്‍ എത്തിയത്. ജോലിക്കു പോകാന്‍ വിമുഖത കാണിച്ചിരുന്ന യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടികറ്റ് എടുത്തിരുന്നു. തുടര്‍ന്ന് കുളിമുറിയില്‍ കയറിയ യുവാവ് ഏറെനേരം കഴിഞ്ഞും പുറത്തിറങ്ങിയില്ല. ഇതോടെ ഒപ്പം താമസിച്ചിരുന്നവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും എത്തി വാതില്‍ പൊളിച്ചപ്പോഴാണ് കൈ ഞെരമ്പു മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
പിതാവ്: സലിം അലിയാര്‍. മാതാവ്: ആമിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കതിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Keywords: Ernakulam native found dead in Saudi Arabia, Riyadh, News, Saudi Arabia, Dead Body, Suicide, Police, Malayalee, Gulf, World.
Found dead | നാട്ടില്‍ പോകാനിരുന്ന പ്രവാസി യുവാവിനെ സഊദിയില്‍ താമസ സ്ഥലത്തെ കുളിമുറിയില്‍ കൈഞരമ്പ് മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി
#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍,Riyadh,News,Saudi Arabia,Dead Body,Suicide,Police,Malayalee,Gulf,World,