Follow KVARTHA on Google news Follow Us!
ad

District Collector | ഐഎഎസ് തലത്തില്‍ അഴിച്ചുപണി; 4 കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം; ബ്രഹ്മപുരത്തെ തീ അണയും മുന്‍പേ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി

Ernakulam Collector Renuraj has been transferred to Wayanad#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ജില്ലാകലക്ടര്‍മാര്‍ ഉള്‍പെടെയുള്ള ഐ എ എസ് തലത്തില്‍ അഴിച്ചുപണി. സംസ്ഥാനത്തെ നാല് ജില്ലാ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ബ്രഹ്മപുരത്തെ തീ അണയും മുന്‍പേ എറണാകുളം കലക്ടര്‍ ഡോ. രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. 

മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം. 
വിഷയം വിചാരണയ്ക്ക് എടുത്തപ്പോള്‍ കലക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

News,Kerala,State,Top-Headlines,Latest-News,Government,High Court of Kerala,District Collector, Ernakulam Collector Renuraj has been transferred to Wayanad



ചീഫ് സെക്രടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്‍ എസ് കെ ഉമേഷ് എറണാകുളം കലക്ടറാകും. വയനാട് കലക്ടര്‍ എ ഗീതയെ കോഴിക്കോട്ടേക്കും സ്ഥലം മാറ്റി. തൃശ്ശൂര്‍ കലക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വി ആര്‍ കൃഷ്ണതേജയാണ് പുതിയ തൃശ്ശൂര്‍ കലക്ടര്‍.

Keywords: News, Kerala, State, Top-Headlines, Latest-News, Government, High Court of Kerala, District Collector, Ernakulam Collector Renuraj has been transferred to Wayanad

Post a Comment