EP Jayarajan | പ്രതിപക്ഷത്തിന്റെ ലക്ഷ്യം നിയമസഭ അലങ്കോലമാക്കല്‍; കൊണ്ടുവരുന്നത് ഭക്ഷണവും ടേപ് റെകോര്‍ഡറുമെന്ന് ഇപി ജയരാജന്‍

 


കണ്ണൂര്‍: (www.kvartha.com) കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സഹിക്കാതെ, നിയമസഭയെ അടക്കം അക്രമത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സിപിഎം ജില്ലാ കമിറ്റി ഓഫീസായ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രതിപക്ഷനേതാവ് ആവണം, അക്രമങ്ങളുടെ നേതാവാകരുത്. ആസൂത്രിതമായാണ് പ്രതിപക്ഷം തുടര്‍ചയായി നിയമസഭാ ചട്ടങ്ങളുടെ ലംഘനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സാഹചര്യം പ്രതിപക്ഷം ഉപേക്ഷിക്കണം. നിയമസഭ തുടങ്ങിയതുമുതല്‍ ആസൂത്രിതമായ അലങ്കോല പ്രവര്‍ത്തനമാണ് നടക്കുന്നത്. സാധാരണ നിയമസഭക്കകത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍ ഒരു പ്രശ്നവുമില്ലാതെ പ്രതിപക്ഷനേതാവ് ആളാവാനാണ് തുടര്‍ചയായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അടിയന്തിര പ്രമേയം നിഷേധിച്ചാല്‍ വാകൗട്, പിന്നെ വാര്‍ത്താസമ്മേളനം, ബഹളം എന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. പ്രതിപക്ഷനേതാവ് സാമാന്യ മര്യാദ ഇല്ലാതെ പെരുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.

EP Jayarajan | പ്രതിപക്ഷത്തിന്റെ ലക്ഷ്യം നിയമസഭ അലങ്കോലമാക്കല്‍; കൊണ്ടുവരുന്നത് ഭക്ഷണവും ടേപ് റെകോര്‍ഡറുമെന്ന് ഇപി ജയരാജന്‍

അടിയന്തര പ്രമേയത്തില്‍ ഒരു വിഷയത്തില്‍ ഒന്നിലധികം പ്രമേയങ്ങള്‍ പാടില്ല. വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്ന വേദിയായി നിയമസഭയെ മാറ്റുകയാണ്. അടിയന്തിരപ്രമേയം ജനകീയ പ്രശ്നങ്ങള്‍ കൊണ്ടുവരാന്‍ ഉള്ളതാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ആരോപണങ്ങള്‍ അടിയന്തര പ്രമേയത്തില്‍ ഉന്നയിക്കരുത്.

തുടര്‍ചയായി നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നത്. നിയമസഭയില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത ഭക്ഷണം, ടേപ് റെകോര്‍ഡര്‍ തുടങ്ങിയവ കൊണ്ടുവരുന്നു. പ്രതിപക്ഷം വികസനപ്രവര്‍ത്തനങ്ങളെ നശീകരണ പ്രവണതയോടെയാണ് കാണുന്നതെന്നും പ്രതിപക്ഷം ജനത്തെ അപമാനിക്കുകയാണെന്നും ഇപി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

Keywords:  EP Jayarajan says aim of opposition is to disrupt assembly, Kannur, News, Allegation, CPM, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia