SWISS-TOWER 24/07/2023

EP Jayarajan | ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കുമൊടുവില്‍ എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ ഇ പി ജയരാജന്‍ തൃശ്ശൂരിലെത്തി; പ്രശ്‌നം മാധ്യമങ്ങള്‍ സൃഷ്ടിച്ചത്, പാര്‍ടിയുമായി ഇടഞ്ഞിട്ടില്ലെന്നും വിശദീകരണം

 


ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com) ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കുമൊടുവില്‍ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തൃശ്ശൂരിലെത്തി. പ്രശ്‌നം മാധ്യമങ്ങള്‍ സൃഷ്ടിച്ചതെന്നും പാര്‍ടിയുമായി ഇടഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇപി പങ്കെടുക്കും. തൃശ്ശൂര്‍ ജില്ലയിലെ ആദ്യ ദിവസത്തെ ജാഥയുടെ സമാപന സമ്മേളനം നടക്കുന്ന തേക്കിന്‍കാട് മൈതാനിയിലെ പരിപാടിയില്‍ ആയിരിക്കും ഇപി ജയരാജന്‍ പങ്കെടുക്കുക. കഴിഞ്ഞ ദിവസം തന്നെ തൃശൂരില്‍ നിന്നും ജാഥയില്‍ പങ്കെടുക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Aster mims 04/11/2022

EP Jayarajan | ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കുമൊടുവില്‍ എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ ഇ പി ജയരാജന്‍ തൃശ്ശൂരിലെത്തി; പ്രശ്‌നം മാധ്യമങ്ങള്‍ സൃഷ്ടിച്ചത്, പാര്‍ടിയുമായി ഇടഞ്ഞിട്ടില്ലെന്നും വിശദീകരണം

തൃശൂരില്‍ വെച്ച് ജാഥയില്‍ പങ്കെടുക്കാന്‍ പ്രത്യേക താല്പര്യമുണ്ടെന്നും പാര്‍ടി നിര്‍ദേശത്തെ തുടര്‍ന്നല്ല ജാഥയില്‍ പങ്കെടുക്കുന്നതെന്നുമാണ് മാധ്യമങ്ങളോട് ഇപി പ്രതികരിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ടി പ്രത്യേകിച്ച് മാര്‍ക്സിസ്റ്റിന്റെ സഖാക്കള്‍ വളരെ താല്പര്യത്തോടെയാണ് ഈ ജാഥയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കാണുന്നത്. കാസര്‍കോട് ജില്ലയില്‍ മറ്റുചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ സമയങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം. അതിലെല്ലാം സഖാക്കള്‍ സജീവമായി പങ്കാളിത്തം വഹിക്കും.

സ്വാഭാവികമായ നടപടിക്രമം മാത്രമാണിത്. തൃശൂരിലെ സമാപനം എവിടെയാണോ അവിടെ ഞാന്‍ പങ്കെടുക്കും. അതിന് മുന്‍പ് എവിടെയും പങ്കെടുക്കില്ല എന്ന് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ചയായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പാര്‍ടിക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ല എന്ന കാര്യം കൂടി താന്‍ അറിയിക്കുകയാണെന്നും ഇപി വ്യക്തമാക്കി.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇപി ജയരാജന്‍, സിപിഎം സംസ്ഥാന സെക്രടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല. ജാഥ തുടങ്ങിയ ദിവസം മുതല്‍ തന്നെ ഇപി ജയരാജന്റെ അസാന്നിധ്യം വലിയതോതില്‍ ചര്‍ചയായിരുന്നു. കണ്ണൂരില്‍ ഉണ്ടായിട്ടും ജില്ലയിലെ ജാഥയില്‍ പങ്കെടുക്കാത്തതും ചര്‍ചയായിരുന്നു.

ജാഥയില്‍ പങ്കെടുക്കാതെ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിച്ച ചടങ്ങില്‍ ഇപി എത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ താന്‍ ജാഥയില്‍ അംഗമല്ലെന്നായിരുന്നു അദ്ദേഹം അന്ന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം എ കെ ജിയില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രടേറിയറ്റ് യോഗത്തിന് ശേഷമാണ് ജാഥയില്‍ പങ്കെുക്കാനുള്ള തീരുമാനം ഇപി എടുത്തത്.

ഇപി പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴൊക്കെ എവിടെ വച്ചെങ്കിലും പങ്കെടുക്കുമെന്നായിരുന്നു ജാഥാ കാപ്റ്റനും പാര്‍ടി സംസ്ഥാന സെക്രടറിയുമായ എംവി ഗോവിന്ദന്റെ മറുപടി. തന്നോട് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

Keywords: EP Jayarajan arrived in Thrissur to participate CPM march, Thrissur, News, Media, Controversy, CPM, Rally, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia