Follow KVARTHA on Google news Follow Us!
ad

EP Jayarajan | പെണ്‍കുട്ടികളെ ഷര്‍ടും പാന്റ്‌സും ധരിപ്പിച്ച് ആണ്‍കുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നു; കരിങ്കൊടി കാണിച്ച് അക്രമത്തിന് പോകുകയാണെങ്കില്‍ സ്ഥിതി മോശമാകും, പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാന്‍ കഴിയാതെ വരുമെന്നും ഇപി ജയരാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Criticism,Black Flag,Girl students,LDF,Congress,Kerala,
തിരുവനന്തപുരം: (www.kvartha.com) പെണ്‍കുട്ടികളെ ഷര്‍ടും പാന്റ്‌സും ധരിപ്പിച്ച് ആണ്‍കുട്ടികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പെണ്‍കുട്ടികളെ ഇത്തരത്തില്‍ സമരത്തിനിറക്കി നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെ ന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

EP Jayarajan Against Congress Black Flag Protest, Thiruvananthapuram, News, Politics, Criticism, Black Flag, Girl students, LDF, Congress, Kerala

കരിങ്കൊടി കാണിച്ച് അക്രമത്തിന് പോകുകയാണെങ്കില്‍ സ്ഥിതി മോശമാകുമെന്ന മുന്നറിയിപ്പും ജയരാജന്‍ നല്‍കി. കരിങ്കൊടിയുമായി അക്രമം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. കരിങ്കൊടി പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ല. പാചകവാതകത്തിന് കേന്ദ്രം വലിയ വില വര്‍ധിപ്പിച്ചെങ്കിലും ആര്‍ക്കും പ്രതിഷേധമില്ല.

കേരള സര്‍കാര്‍ ഏര്‍പ്പെടുത്തിയ രണ്ടു രൂപ ഇന്ധന സെസില്‍ നിന്നും ലഭിക്കുന്ന വരുമാനം ക്ഷേമപെന്‍ഷനിലേക്കാണ് പോകുന്നത്. അക്കാര്യം കോണ്‍ഗ്രസ് മനസിലാക്കണമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

Keywords: EP Jayarajan Against Congress Black Flag Protest, Thiruvananthapuram, News, Politics, Criticism, Black Flag, Girl students, LDF, Congress, Kerala.

Post a Comment