Video | കരഞ്ഞുകൊണ്ട് എന്‍സോയുടെ അടുത്തേക്ക് ഓടിയെത്തി കുരുന്ന് ചെല്‍സി ആരാധകന്‍; വൈറലായി വീഡിയോ
Mar 8, 2023, 17:11 IST
ലന്‍ഡന്‍: (www.kvartha.com) യുവേഫ ചാംപ്യന്‍സ് ലീഗില്‍ മത്സരശേഷമുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മത്സരത്തിനുശേഷം ഒരു കുരുന്ന് ചെല്‍സി ആരാധകന്‍ എന്‍സോ ഫെര്‍ണാന്‍ഡസിന്റെ അടുത്തേക്ക് ഓടി വരുന്നു. കരഞ്ഞുകൊണ്ടാണ് അവന്‍ ഓടിയടുത്തത്. തുടര്‍ന്ന് അവന്‍ എന്‍സോയെ കെട്ടിപ്പിടിക്കുകയായിരുന്നു.
ചെല്‍സിയുടെ ജേഴ്സിയുമണിഞ്ഞാണ് ബാലന്‍ ഓടിയടുത്തത്. ജേഴ്സിയുടെ പുറത്ത് മെസി എന്നും എഴുതിയിരുന്നു. കുഞ്ഞു ആരാധകനെ ചേര്‍ത്തുപിടിച്ച ജേഴ്സി സ്വന്തം ജേഴ്സി അവന് നല്‍കുകയും ചെയ്തു. വീഡിയോ നിമിഷം നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
പ്രീ ക്വാര്‍ടര്‍ രണ്ടാം പാദത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ മറികടന്ന് ചെല്‍സി ക്വാര്‍ടറില്‍ കടന്നിരുന്നു. ആദ്യ പാദത്തില്‍ 1-0ത്തിന് പരാജയപ്പെട്ട ചെല്‍സി ഹോം ഗ്രൗന്‍ഡായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ തിരിച്ചടിക്കുകയായിരുന്നു.
റഹീം സ്റ്റെര്‍ലിംഗ്, കയ് ഹാവെര്‍ട്സ് എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. രണ്ട് പകുതികളിലുമായിട്ടായിരുന്നു ഗോളുകള്‍. മത്സരത്തില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാന്‍ഡസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. അര്‍ജന്റൈന്‍ യുവതാരം മധ്യനിരയില്‍ ചെല്‍സിയുടെ കരുത്തായി. ബൊറൂസിയ താരം ജൂഡ് ബെലിംഗ്ഹാമിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ എന്‍സോയ്ക്കായിരുന്നു.
Literalmente recibe al nene con los brazos abiertos. Esto es simplemente hermoso. Buen futbolista y, lo más importante, buena persona. Enzo Fernández pic.twitter.com/q2M9KinI5i
— JULIETA⭐️⭐️⭐️ (@JuliSchumaker) March 8, 2023
Keywords: News, World, international, London, Sports, Player, Video, Social-Media, viral, Enzo Fernandez welcomes baby Chelsea fan; Watch viral video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.