Engaged | വിരാട് കോഹ്‌ലിയോട് വിവാഹ അഭ്യർഥന നടത്തി വൈറലായ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനി വ്യാറ്റിന്റെ കല്യാണ നിശ്ചയം കഴിഞ്ഞു; പങ്കാളി വനിതാ ഫുട്‍ബോൾ ഏജന്റ്; ചിത്രം കാണാം
Mar 3, 2023, 10:53 IST
ലണ്ടൻ: (www.kvartha.com) ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയേൽ വ്യാറ്റ് പങ്കാളി ജോർജി ഹോഡ്ജുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചു. 2019-ൽ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത് മുതൽ വ്യാറ്റിന്റെ ഹോഡ്ജുമായുള്ള ബന്ധം വാർത്തകളിൽ ഇടം നേടിയിരുന്നു. ലണ്ടനിൽ താമസിക്കുന്ന ദമ്പതികൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇരുവരും പരസ്പരം ചുംബിക്കുന്നതും ഹോഡ്ജ് വിവാഹ നിശ്ചയ മോതിരം കാണിക്കുന്നതും ഡാനിയേൽ വ്യാറ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ കാണാം. 2014-ൽ വിരാട് കോഹ്‌ലിയോട് ട്വീറ്റിലൂടെ വിവാഹാഭ്യർത്ഥന നടത്തിയതോടെയാണ് ഡാനി ഇന്ത്യയിൽ അറിയപ്പെടാൻ തുടങ്ങിയത്. ഈ ട്വീറ്റ് ഏറെ വൈറലായിരുന്നു.
ഇരുവരും പരസ്പരം ചുംബിക്കുന്നതും ഹോഡ്ജ് വിവാഹ നിശ്ചയ മോതിരം കാണിക്കുന്നതും ഡാനിയേൽ വ്യാറ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ കാണാം. 2014-ൽ വിരാട് കോഹ്‌ലിയോട് ട്വീറ്റിലൂടെ വിവാഹാഭ്യർത്ഥന നടത്തിയതോടെയാണ് ഡാനി ഇന്ത്യയിൽ അറിയപ്പെടാൻ തുടങ്ങിയത്. ഈ ട്വീറ്റ് ഏറെ വൈറലായിരുന്നു.
സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുനും വ്യാറ്റിന്റെ സുഹൃത്താണ്. ഫുട്ബോൾ കളിക്കാരുടെ കരിയറിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന ഏജൻസിയായ സിഎഎ ബേസിലെ ഫുട്ബോൾ ഏജന്റും വനിതാ ഫുട്ബോൾ മേധാവിയുമാണ് ജോർജി ഹോഡ്ജ്.
കഴിഞ്ഞ മാസം മുംബൈയിൽ നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ വിൽക്കപ്പെടാതെ പോയതിനാൽ വനിതാ പ്രീമിയർ ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിൽ വ്യാറ്റ് അടുത്തിടെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനായി 140 ടി20 മത്സരങ്ങളിൽ നിന്ന് 124-ലധികം സ്‌ട്രൈക്ക് റേറ്റിൽ 2,276 റൺസും 46 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 10 അർധസെഞ്ചുറികളും ഒരു നാല് വിക്കറ്റ് നേട്ടവും താരത്തിന്റെ പേരിലുണ്ട്.
Keywords: London, World, News, England, Virat Kohli, Viral, Photo, Engagement, Social Media, CAA, Entertainment, Sports, Cricket, Top-Headlines, England women's cricket star Danni Wyatt gets engaged to partner Georgie Hodge
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.