Follow KVARTHA on Google news Follow Us!
ad

ED | 'വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണം'; ലൈഫ് മിഷന് കത്തയച്ച് ഇഡി

Enforcement directorate letter to life mission#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് കത്തയച്ച് ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് കത്തയച്ചത്. 

ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചത്.

News,Kerala,State,Case,Top-Headlines,Latest-News,Trending,Enforcement,Pinarayi-Vijayan,Government,Politics, Enforcement directorate letter to life mission


ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ് ആപ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ നോടീസ് നല്‍കിയപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സിഎം രവീന്ദ്രന്‍ ഒഴിവായത്.

ഒന്നാംപിണറായി സര്‍കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ ഇഡി എടുത്ത കള്ളപ്പണക്കേസില്‍ ശിവശങ്കറിന് ശേഷം അന്വേഷണസംഘം  ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സിഎം രവീന്ദ്രന്‍. 

Keywords: News,Kerala,State,Case,Top-Headlines,Latest-News,Trending,Enforcement,Pinarayi-Vijayan,Government,Politics, Enforcement directorate letter to life mission

Post a Comment