ട്വിറ്റർ ഓഫീസിൽ ജോലി ചെയ്യുമ്പോഴും ഇലോൺ മസ്‌ക് തന്റെ അംഗരക്ഷകരാൽ വലയം ചെയ്യപെട്ടാണുള്ളത്. രണ്ട് അംഗരക്ഷകരെങ്കിലും ഓഫീസിലെ ശുചിമുറിയിലേക്ക് മസ്കിനെ പിന്തുടരുന്ന തരത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ വളരെ കർശനമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹോളിവുഡ് സിനിമകൾ അംഗരക്ഷകരെ എങ്ങനെ ചിത്രീകരിക്കുന്നുവോ അതുപോലെ തന്നെ തടിച്ചതും ഉയരമുള്ളവരുമായ അംഗരക്ഷകരാണ് മസ്കിനും ഉള്ളതെന്നാണ് പറയുന്നത്.
സാൻഫ്രാൻസിസ്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്ത് പോലും അംഗരക്ഷകരാൽ ചുറ്റപ്പെട്ട മസ്‌കിനെ കാണുമ്പോൾ ട്വിറ്റർ മേധാവിക്ക് കമ്പനിയിലെ ജീവനക്കാരുമായി വിശ്വാസ പ്രശ്‌നങ്ങളുണ്ടെന്നും കെട്ടിടത്തിന് ചുറ്റും നടക്കുമ്പോൾ പോലും തന്റെ ജീവൻ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എൻജിനീയർ പറയുന്നു. വലിയ വ്യക്തികൾക്ക് കനത്ത സുരക്ഷയൊരുക്കുന്നത് പുതിയ കാര്യമല്ലെങ്കിലും മസ്‌ക് പോകുന്നിടത്തെല്ലാം അംഗരക്ഷകർ പിന്തുടരുന്നത് തങ്ങൾ കാണുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
Keywords: Washington, World, News, Twitter, BBC, Report, Office, Job, Hollywood, Cinema, Top-Headlines, Bodyguards, private security guards, Elon Musk Has Bodyguards Follow Him Everywhere at Twitter Headquarters Including Bathroom: Report.