Election | രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഉടന്‍ ഒഴിയേണ്ടി വരും, വയനാട് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിലവില്‍ തടസ്സമില്ലെന്നും ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമീഷന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധി ഡെല്‍ഹിയിലെ ഔദ്യോഗിക വസതി ഉടന്‍ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാന്‍ അദ്ദേഹത്തിന് ഉടന്‍ തന്നെ നോടീസ് നല്‍കിയേക്കും. വയനാട് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിലവില്‍ തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കുന്ന കമീഷന്‍ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ഛത്തീസ്ഘഡില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു. എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച് നടത്തി. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

Election | രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഉടന്‍ ഒഴിയേണ്ടി വരും, വയനാട് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ നിലവില്‍ തടസ്സമില്ലെന്നും ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമീഷന്‍

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച് അക്രമാസക്തമായി. മുന്നൂറിലേറെ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരച്ചെത്തി. ബാരികേടും തകര്‍ത്ത് പൊലീസുമായും ആര്‍പിഎഫ് ഉദ്യോദസ്ഥരുമായും ഏറ്റുമുട്ടി. ലാതിച്ചാര്‍ജില്‍ ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാറിനും കെഎം അഭിജിതിനും പരുക്കേറ്റു.

പ്രവര്‍ത്തകരുടെ കല്ലേറില്‍ പരുക്കേറ്റ ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ സിനോജിനേയും ആശുപത്രിയിലേക്ക് മാറ്റി. രാജ് ഭവനിലേക്ക് കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ചില്‍ പൊലീസുമായി സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാതി ചാര്‍ജ് നടത്തി.

Keywords:  Election To Rahul Gandhi's Wayanad Seat Soon? Poll Body To Decide, New Delhi, News, Notice, Election, Election Commission, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia