Follow KVARTHA on Google news Follow Us!
ad

Eldos Kunnappilly | എല്‍ദോസ് കുന്നപ്പിള്ളി റായ്പൂരിലെ പ്ലീനറിയില്‍ പങ്കെടുത്തത് അനുമതിയില്ലാതെ; ജാമ്യം റദ്ദാക്കണമെന്ന് സര്‍കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Bail plea,Court,Report,Police,Court,Kerala,
തിരുവനന്തപുരം: (www.kvartha.com) പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍കാര്‍. എംഎല്‍എ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി (ഏഴ്) കോടതിയിലാണ് പൊലീസ് റിപോര്‍ട് നല്‍കിയത്.

Eldos Kunnappilly attended plenary in Raipur without permission; Govt to cancel bail, Thiruvananthapuram, News, Politics, Bail plea, Court, Report, Police, Court, Kerala

എല്‍ദോസ് റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോടതിയുടെ അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് പൊലീസ് റിപോര്‍ട്. ഈ യാത്രയ്ക്ക് കോടതിയില്‍ മുന്‍കൂര്‍ അപേക്ഷ നല്‍കിയിരുന്നില്ലെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. എല്‍ദോസിന്റെ ഫോണ്‍വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ റിപോര്‍ട് നല്‍കിയത്.

പൊലീസിന്റെ റിപോര്‍ടും, ജാമ്യവ്യവസ്ഥ പരിഷ്‌കരിക്കണമെന്ന എല്‍ദോസിന്റെ ഹര്‍ജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും. നേരത്തെ പരാതിക്കാരിയും എല്‍ദോസിന്റെ ജാമ്യ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 20നാണ് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി എല്‍ദോസിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജികള്‍ ഹൈകോടതി തള്ളിയിരുന്നു.

സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: Eldos Kunnappilly attended plenary in Raipur without permission; Govt to cancel bail, Thiruvananthapuram, News, Politics, Bail plea, Court, Report, Police, Court, Kerala.

Post a Comment