Obituary | കണ്ണൂരില്‍ കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു; മൃതദേഹം സംസ്‌ക്കരിച്ചത് പൂര്‍ണമായും പ്രോടോകോള്‍ പാലിച്ചുകൊണ്ട്

 


കണ്ണൂര്‍: (www.kvartha.com) കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു. 89 വയസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡിനൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ഡിഎംഒ അറിയിച്ചു. മൃതദേഹം പൂര്‍ണമായും കോവിഡ് പ്രോടോക്കോള്‍ പാലിച്ചുകൊണ്ട് പയ്യാമ്പലത്ത് സംസ്‌കരിച്ചു. കഴിഞ്ഞ ജൂണിന് ശേഷം ഇത് ആദ്യമായാണ് കണ്ണൂരില്‍ കോവിഡ് ബാധിതന്‍ മരിക്കുന്നത്.

Obituary | കണ്ണൂരില്‍ കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു; മൃതദേഹം സംസ്‌ക്കരിച്ചത് പൂര്‍ണമായും പ്രോടോകോള്‍ പാലിച്ചുകൊണ്ട്

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളിലാണ് നേരിയ വര്‍ധനവ് ഉണ്ടായത്. തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. ഗര്‍ഭിണികള്‍, പ്രായമായവര്‍ കുട്ടികള്‍, മറ്റ് അസുഖമുള്ളവര്‍ എന്നിവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ആശുപത്രികളില്‍ എത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

Keywords:  Elderly man died of Covid in Kannur, Kannur, News, COVID-19, Health, Dead, Obituary, Dead Body ,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia