El Clasico | എൽ ക്ലാസിക്കോയിൽ ബാഴ്സ; പകരക്കാരനായ ഫ്രാങ്ക് കെസിയുടെ തകർപ്പൻ പ്രകടനത്തിൽ റയൽ മാഡ്രിഡിനെതിരെ ത്രസിപ്പിക്കുന്ന ജയം; വിജയ ഗോൾ അവസാന നിമിഷങ്ങളിൽ

 


ബാഴ്‌സലോണ: (www.kvartha.com) പകരക്കാരനായ ഫ്രാങ്ക് കെസിയുടെ തകർപ്പൻ പ്രകടനത്തിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്‌സലോണയുടെ തിരിച്ചുവരവ്. റയൽ മാഡ്രിഡിനെ 2-1ന് പരാജയപ്പെടുത്തി ബാഴ്‌സലോണ 27-ാമത് ലാ ലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻമാരെ മറികടന്ന് ബാഴ്‌സലോണ നാല് വർഷത്തിനിടെ തങ്ങളുടെ ആദ്യ ലീഗ് കിരീടത്തിലേക്ക് വൻ മുന്നേറ്റമാണ് നടത്തിയത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി 12 പോയിന്റിന്റെ വ്യത്യാസമാണ് ബാഴ്‌സലോണയ്ക്കിപ്പോൾ.

വിനീഷ്യസ് ജൂനിയറിന്റെ ക്രോസ് റൊണാൾഡ് അറോഹോയെ തട്ടിത്തെറിപ്പിച്ച് സെൽഫ് ഗോളായപ്പോൾ മത്സരം ആരംഭിച്ച് എട്ടാം മിനുറ്റിൽ തന്നെ റയൽ മാഡ്രിഡ് ലീഡ് നേടി. ശക്തമായ പോരാട്ടത്തിന് ഒടുവിൽ ആദ്യ പകുതിയുടെ അവസാന നിമിഷം സെർജി റൊബേർടോയിലൂടെ ബാഴ്സലോണ സമനില ഗോൾ നേടി. 81-ാം മിനുറ്റിൽ അസൻസിയോ റയലിനായി രണ്ടാം ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഗോൾ ഓഫ്സൈഡ് ആണെന്ന് സ്ഥിരീകരിച്ചു.

El Clasico | എൽ ക്ലാസിക്കോയിൽ ബാഴ്സ; പകരക്കാരനായ ഫ്രാങ്ക് കെസിയുടെ തകർപ്പൻ പ്രകടനത്തിൽ റയൽ മാഡ്രിഡിനെതിരെ ത്രസിപ്പിക്കുന്ന ജയം; വിജയ ഗോൾ അവസാന നിമിഷങ്ങളിൽ

മത്സരം ഇൻജുറി ടൈമിൽ ഇരിക്കെ അലെജാൻഡ്രോ ബാൾഡെ ഒരു ക്രോസ് കെസിക്ക് കൈമാറി. പകരക്കാരൻ അത് തകർപ്പൻ ഗോളാക്കി ബാഴ്‌സലോണക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. വിജയത്തോടെ ബാഴ്സലോണ 26 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുമായി ലീഗിൽ ഒന്നാമതാണ്. രണ്ടാമതുള്ള റയൽ മാഡ്രിഡിന് 56 പോയിന്റുണ്ട്.

Keywords: Barcelona, Real Madrid, Competition, World, News, Sports, Entertainment, Latest-News, Top-Headlines,  El Clasico: Substitute Franck Kessie's stunner hands Barcelona comeback win over Real Madrid.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia